വീട്ടമ്മയെ വ്യാജ ലഹരിക്കേസിൽ കുരുക്കിയ സംഭവം: കർശന നടപടി വേണമെന്ന് പ്രോ ലൈഫ് അപ്പോസ്തലേറ്റ്

Published on

കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ നടത്തുന്ന ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ ഉൾപ്പെടുത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിൽ സമഗ്ര  അന്വേഷണം നടത്തി സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സീറോമലബാർസഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചനയിലൂടെ, വീട്ടമ്മയായ സംരംഭകയെ  കുരുക്കിയതിൽ എക്സൈസ് ഉദ്യോഗസ്ഥർ വഹിച്ച പങ്ക് അതീവ ഗൗരവത്തോടെയാണ് പൊതുസമൂഹം കാണുന്നത്.   ശാസ്ത്രീയ അന്വേഷണസംവിധാനങ്ങൾ നിലവിലുള്ള കാലഘട്ടത്തിൽ വിവേകപൂർണമായ  അന്വേഷണമോ തെളിവുകളോ ഇല്ലാതെ അവരെ  അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത്  പ്രതിഷേധാർഹമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിയമനടപടികൾ ആവശ്യമാണ്‌. അജ്ഞാത വിവരദാതാക്കൾ നൽകുന്ന സൂചനകളുടെ  അടിസ്ഥാനത്തിൽ പോലീസും എക്സൈസും ലഹരിക്കേസുകൾ അന്വേഷിക്കുക സ്വാഭാവികം.  അപ്പോഴെല്ലാം യഥാർത്ഥ കുറ്റവാളികളാണെന്ന് തെളിവുകളോടെ ഉറപ്പുവരുത്തിയ ശേഷമേ അറസ്റ്റ് ആകാവൂ. റിമാൻഡ്   അടക്കമുള്ള നടപടികളിലും  അതീവ സൂക്ഷ്മത അനിവാര്യം. തൊണ്ടി വസ്തുക്കളുടെ നിജസ്ഥിതി അതിവേഗം ഉറപ്പുവരുത്തുവാനും ജാഗ്രത വേണം. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെല്ലാം ഉടനെ ‘സെൻസേഷണൽ ‘ വാർത്തയാക്കുന്നതിലൂടെ വ്യക്തിഹത്യ  നടത്തി ആഘോഷിക്കുന്ന മാധ്യമങ്ങളും ആത്മശോധന നടത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. വിവേകരഹിതമാകരുത്  മാധ്യമ ആക്രമണം. ഇതുവഴി വ്യക്തികളുടെയും കുടുംബങ്ങളുടെയും  സത്പേര് നഷ്ടപ്പെടുവാൻ ഇടയാകരുത്. മാധ്യമങ്ങൾ സ്വന്തം അന്വേഷണങ്ങൾക്ക് ശേഷമേ ഇത്തരം വാർത്തകൾ നൽകാവൂ. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തങ്ങൾ ശക്തമായി തുടരേണ്ടതാവശ്യമാണ്. അതിന് സമൂഹത്തിന്റെ വലിയ പിന്തുണയും ആവശ്യം. പക്ഷേ, യഥാർത്ഥ കുറ്റവാളികളെ മാത്രമേ ശിക്ഷിക്കാവൂ എന്ന കാഴ്ചപ്പാട് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായേ തീരൂ. ഷീല സണ്ണിയുടെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവന്ന ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരെയും, വസ്തുതകൾ പ്രസിദ്ധികരിച്ച മാധ്യമങ്ങളെയും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു.

Latest News

ജീവൻ ജ്യോതി’ കെറിഗ്മ പരിശീലന പരിപാടി സമാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ അൽമായ മിഷനറി പ്രസ്ഥാനമായ ‘ജീവൻ ജ്യോതി’യുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഘോഷകർക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് 2026 മെയ് 12...

അൽമായ സുവിശേഷ പ്രഘോഷകരുടെ സമ്മേളനം

സീറോമലബാർസഭയുടെ അൽമായ മിഷനറ്റി പ്രസ്‌ഥാനമായ ജീവൻ ജ്യോതി, സുവിശേഷം പ്രഘോഷിക്കുന്ന എല്ലാ അല്‌മായരുടെയും ഒന്നിച്ച് വിളിച്ചുചേർക്കുന്നു. വരുന്ന മെയ് പതിനാറാം തീയതി ശനിയാഴ്ച്ച രാവിലെ പത്തുമണി...

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഇന്ന് സപ്തതി!

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് എഴുപതിന്റെ നിറവിൽ. തൃശ്ശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ...

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാർ നടപടിയെ സ്വാഗതം ചെയ്തു സീറോമലബാർ സഭ

തിരുവനന്തപുരം : ക്രിസ്‌ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ജസ്റ്റിസ്...

ക്രൈസ്തവർക്ക് അതിന്യൂനപക്ഷ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ; പരിഗണിക്കുമെന്ന ഉറപ്പ് നൽകി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

കൊച്ചി : രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവിനോട് അഭ്യർത്ഥിച്ച് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ....