മണ്ണംപേട്ട : സെയ്‌ൻറ് മർത്ത സന്ന്യാസിനിസമൂഹത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾ സമാപിച്ചു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. രാമനാഥപുരം രൂപത ബിഷപ്പ് മാർ പോൾ ആലപ്പാട്ട് അധ്യക്ഷനായി. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ, ചിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട്, സെയ്‌ന്റ് മർത്ത സന്ന്യാസസമൂഹം സുപ്പീരിയർ ജനറൽ ബിയാട്രീസ്, പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സോഫി പേരേപ്പാടൻ, ഫാ. സെബി കാഞ്ഞിരത്തിങ്കൽ, ബ്രദർ ജോസ് ചുങ്കത്ത്, ഫാ. പോൾ പുളിക്കൻ, സിസ്റ്റർ ജയിൻ മേരി, ജിയോ മരിയ, പി.ആർ. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.


