കൈവശഭൂമി ഉടമസ്ഥര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണം: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

Published on

കാഞ്ഞിരപ്പള്ളി: 2023 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിലെ ഭേദഗതികള്‍ പ്രകാരം കൈവശഭൂമിക്ക് ഉപാധിരഹിതപട്ടയം നല്‍കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പുതിയ വനനിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ രേഖയില്‍ വനമായി കാണിച്ചിരിക്കുന്ന യഥാര്‍ത്ഥത്തില്‍ വനമല്ലാത്ത കൃഷിഭൂമി ഉള്‍പ്പെടെയുള്ള കൈവശപ്രദേശം മുഴുവന്‍ ഇനിമുതല്‍ വനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ല. പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയില്‍ നല്‍കിയിട്ടുള്ള കൈവശ രേഖകള്‍, നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള കെട്ടിട നമ്പറുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ വനേതര ഭൂമിയുടെ തെളിവായി ഉപയോഗിക്കാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ നിലവില്‍ ഉടമസ്ഥാവകാശരേഖ ലഭിക്കാതെ കൈവശം ലഭിച്ചിട്ടുള്ള ഭൂമികളില്‍ നിയമാനുസരണം വീടുകള്‍ നിര്‍മ്മിച്ചും കൃഷി ചെയ്തും മറ്റ് ഇതര ജീവനോപാധിയായി ഉപയോഗിച്ചുംവരുന്ന ലക്ഷക്കണക്കായ ജനങ്ങള്‍ക്ക് പുതിയ നിയമഭേദഗതി ഉപകാരപ്പെടും. കൈവശഭൂമി ഉടമസ്ഥര്‍ക്ക് ഉപാധിരഹിത പട്ടയം ലഭ്യമാക്കുവാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യവും അവസരവും സമയബന്ധിതമായി നിര്‍വ്വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍...

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാർ ജോസ് പുളിക്കൽ

എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ...