ഇസ്രായേലിലെ ഇന്ത്യക്കാരുടെ സുരക്ഷ: പ്രത്യേക ഇടപെടൽ ആവശ്യം

Published on

കൊച്ചി: ഇസ്രായേലിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി പ്രത്യേക ഇടപെടൽ ആവശ്യമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെതുടർന്ന് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ആശങ്കാജനകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ധാരാളം ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഇസ്രായേലിൽ വർക്ക്‌ വിസായിൽ താമസിക്കുന്നുണ്ട്.  പ്രധാനമായും നേഴ്സിംഗ് മേഖലയിലും കെയർ ഹോമുകളിലും മറ്റുമാണ് മലയാളികൾ സേവനം ചെയ്യുന്നത്.

സംഘർഷമേഖലയിലും റോക്കറ്റ് ആക്രമണ ഭീഷണി കൂടുതലുള്ള ഇടങ്ങളിലും ആയിരിക്കുന്ന ധാരാളം പേരുണ്ട്. ഇസ്രായേലിലെ നമ്മുടെ സഹോദരങ്ങളും അവരുടെ കുടുംബാഗങ്ങളും കടുത്ത മാനസിക വൈകാരിക സംഘർഷത്തിലൂടെ കടന്ന് പോകുകയാണ്. ഇടവകകളും സംഘടനകളും ഇസ്രായേലിൽ ആയിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുകയും അവർക്ക് ആത്മവിശ്വാസം പകരുകയും വേണം.

പതിവിൽ നിന്നും വ്യത്യസ്തമായി സംഘർഷത്തിനപ്പുറം  പൂർണ യുദ്ധത്തിന്റെ സാഹചര്യമാണ് പശ്ചിമേഷ്യയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതെന്ന് മനസിലാക്കുന്നു. വാർത്തകൾ അനുസരിച്ച് ഇസ്രായേലിൽ എണ്ണായിരത്തോളം മലയാളികൾ ഉണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെടുന്നു. ഇസ്രായേലിലെ ഇന്ത്യൻ എംബസിയും ഡൽഹി വിദേശകാര്യ മന്ത്രാലയവും സംസ്ഥാന ഗവണ്മെന്റും ഏകോപിതമായി ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കേണ്ട സാഹചര്യം ഉണ്ട്. ഇസ്രായേലിലേക്ക് വിമാനസർവീസുകൾ നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ പ്രത്യേക വിമാനം അയച്ച് ആളുകളെ തിരികെയെത്തിക്കുന്ന കാര്യവും പരിഗണിക്കണം.

മേഖലയിൽ സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് പള്ളികളിലും സന്യാസഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനകൾനടത്തണമെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത് അഭ്യർത്ഥിച്ചു. 

Latest News

സീറോമലബാർസഭയ്ക്ക് വക്താക്കളുടെ പുതിയ പാനൽ.

കാക്കനാട്: സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസുമായി ബന്ധപ്പെടുത്തി, മാധ്യമങ്ങളും പൊതുസമൂഹവുമായി ആശയവിനിമയം നടത്തുന്നതിന് സഭയുടെ മാധ്യമവക്താക്കളുടെ പുതിയ പാനൽ രൂപീകരിച്ചു. ഡോ. ചാക്കോ കാളാംപറമ്പിൽ,...

സീറോമലബാർസഭയിൽ മിഷൻ മാസാചരണത്തിന് തുടക്കം.

കാക്കനാട് : സീറോമലബാർസഭയിൽ 2026 മുതൽ ഒക്ടോബർ മാസം മുഴുവൻ ആചരിക്കുന്ന മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിച്ചു....

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...