രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം

Published on

കാക്കനാട്: സീറോമലബാർസഭയുടെ സമർപ്പിതർക്കുവേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ 2026 മെയ് 25 നു രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം സംഘടിപ്പിച്ചു. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് മുഖ്യപ്രഭാഷണം നടത്തി. ഓരോ ജൂബിലിയും കടന്നുപോയ വഴികളിൽ ലഭിച്ച ദൈവാനുഗ്രഹങ്ങളെ ഓർത്ത് നന്ദി പറയാനും, വർദ്ധിത ധൈര്യത്തോടെയും ശക്തിയോടെയും മുന്നോട്ട് പ്രയാണം ചെയ്യാനുമുള്ള അവസരമാണെന്ന് മേജർ ആർച്ചുബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ആത്മീയ രംഗത്തും സാമൂഹിക-ആതുരസേവന മേഖലകളിലും സന്യാസിനികൾ ചെയ്യുന്ന ശുശ്രൂഷകൾ വിലമതിക്കാനാവാത്തതാണെന്ന് മേജർ ആർച്ചുബിഷപ്പ് അനുസ്മരിച്ചു. പ്രതിസന്ധികളിൽ തളരാതെ, പ്രതിഫലേശ്ച കൂടാതെ ശുശ്രൂഷകൾ തുടരാൻ വേറോനിക്കാ പുണ്യവതി ഈശോയ്ക്ക് നൽകിയ ആശ്വാസം മാതൃകയാക്കണമെന്നും പിതാവ് ആഹ്വാനം ചെയ്തു.

മെയ് 25 നു രാവിലെ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വി. കുർബാനയർപ്പണം നടന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് അദ്ധ്യക്ഷത വഹിച്ചു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാന്സലർ ഫാ. അബ്രാഹം കാവിൽപുരയിടത്തിൽ, കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം.സി.ബി.എസ്., ഓഫീസ് സെക്രട്ടറി സി. ജെസ്സി മരിയ ഓ.പി. എന്നിവരും ആശംസകളർപ്പിച്ചു സംസാരിച്ചു. വിവിധ സന്ന്യാസിനീ സമൂഹങ്ങളിൽ നിന്നായി നൂറിലധികം സിസ്റ്റേഴ്സ് ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു. ഉച്ചഭക്ഷണത്തോടെ ജൂബിലി സംഗമം സമാപിച്ചു.

Latest News

അമോറിസ് ലെറ്റീഷ്യയുടെ പത്താം വാർഷികം: സിനഡിൽ മേജർ ആർച്ചുബിഷപ്പ് പങ്കെടുത്തു!

വത്തിക്കാൻ: ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ അമോറിസ് ലെത്തീഷ്യയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ വിളിച്ചുചേർത്ത ആഗോളസഭാ സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ...

ജീസസ് യൂത്ത് റൂബി ജൂബിലി: റോമിൽ വിശുദ്ധ കുർബാനയർപ്പിച്ച് മാർ റാഫേൽ തട്ടിൽ പിതാവ്.

റോം: ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് റോമിൽ നടന്ന അന്താരാഷ്ട്ര സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് വിശുദ്ധ കുർബാനയർപ്പിച്ചു...

കൊളോൺ അതിരൂപതയുടെ ആഗോളസഭാ ശുശ്രൂഷയുടെ സുവർണ ജൂബിലി ആഘോഷം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സന്ദേശം നൽകി!

കൊളോൺ: ജർമനിയിലെ കൊളോൺ അതിരൂപതയുടെ ആഗോളസഭാ ശുശ്രൂഷയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കൊളോൺ കത്തീഡ്രലിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ...

അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​സി​​​​റ്റേ​​​​ഷ​​​​ന്റെ നേതൃത്വത്തിൽ പോംപെയിലേക്കു മരിയൻ തീർത്ഥാടനം.

സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർസ​​​​ഭ​​​​യു​​​​ടെ യൂ​​​​റോ​​​​പ്പിലെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​സി​​​​റ്റേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ പത്താം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നോ​​​​ടി​​​​യാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​നം ശ്രദ്ധേയമായി. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ നേ​​​​പ്പി​​​​ൾ​​​​സി​​​​ലു​​​​ള്ള പ്ര​​​​സി​​​​ദ്ധ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യ പോം​​​​പെ...

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ പ്രതിവാര പൊതു കൂടിക്കാഴ്ചയിൽ മാർപാപ്പയ്ക്ക് പ്രാർത്ഥനകൾ അറിയിച്ചു സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ.