അൽമായ സുവിശേഷ പ്രഘോഷകരുടെ സമ്മേളനം

Published on

സീറോമലബാർസഭയുടെ അൽമായ മിഷനറ്റി പ്രസ്‌ഥാനമായ ജീവൻ ജ്യോതി, സുവിശേഷം പ്രഘോഷിക്കുന്ന എല്ലാ അല്‌മായരുടെയും ഒന്നിച്ച് വിളിച്ചുചേർക്കുന്നു. വരുന്ന മെയ് പതിനാറാം തീയതി ശനിയാഴ്ച്ച രാവിലെ പത്തുമണി മുതൽ ഉച്ചക്ക് ശേഷം നാലുമണിവരെ സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട്ടുള്ള മൗണ്ട് സെൻറ് തോമസിൽ വച്ച് സുവിശേഷ പ്രസംഗകരുടെ സമ്മേളനം നടത്തപ്പെടുന്നു. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, സുവിശേഷവത്കരണത്തിൻ്റെ കമ്മീഷൻ ചെയർമാൻ മാർ പ്രിൻസ് ആൻറണി പാണേങ്ങാടൻ, കമ്മീഷൻ സെക്രട്ടറി ഫാദർ ഫ്രാൻസിസ് എലുവത്തിങ്കൽ തുടങ്ങി വിവിധ അൽമായ നേതാക്കളും, സൂവിശേഷ പ്രഘോഷകരും അന്ന് സംസാരിക്കും. സുവിശേഷ പ്രഘോഷകർ നേരിടുന്ന വെല്ലുവിളികളും അവരിൽ നിന്നു സഭ പ്രതീക്ഷിക്കുന്നതും അന്ന് ചർച്ചാവിഷയമാകും.
സീറോമലബാർസഭയിലെ സുവിശേഷ പ്രഘോഷകരായ എല്ലാവരും ഈ സമ്മേളനത്തിൽ നിർബന്ധമായും സംബന്ധിക്കുവാൻ താല്‌പര്യപ്പെടുന്നു. പങ്കെടുക്കുന്നവർ തങ്ങളുടെ സാന്നിധ്യം ഇമെയിൽ വഴിയോ വാട്‌സപ്പ് വഴിയോ സീറോമലബാർ മിഷൻ ഓഫീസിൽ അറിയിക്കേണ്ടതാണ്.

Email: layjjsmc@gmail.com; Whatsapp +91 9496038700; http://www.syromalabarmission.com


അല്‌മായ മിഷനറിമാർക്ക് വേണ്ടിയുള്ള ട്രെയിനിങ് പ്രോഗ്രാം മൗണ്ട് സെൻറ് തോമസിൽ മെയ് 12 മുതൽ 16 വരെ നടത്തപ്പെടുന്നുണ്ട്. സുവിശേഷം പ്രഘോഷിക്കേണ്ടത് എങ്ങനെ എന്നതിനെകുറിച്ചുള്ള വിശദമായ പരിശീലന പരിപാടിയുടെ അവസാനദിവസം ആയിരിക്കും എല്ലാ സുവിശേഷ പ്രഘോഷകരുടെയും സമ്മേളനം വിളിച്ചുകൂട്ടുന്നത്. ഇരുന്നൂറിൽപരം സ്‌ഥിര അൽമായ സുവിശേഷ പ്രഘോഷകർ സീറോമലബാർസഭയിൽ ഉണ്ടെന്നാണ് കണക്കാക്കപെട്ടുന്നത്.

Latest News

ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ഗ്രി​​​​​ഗ​​​​​റി കാരോട്ടേംബ്രേലിനു യാത്രാമൊഴി

രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട്: ഗു​​​​​​​​​ജ​​​​​​​​​റാ​​​​​​​​​ത്തി​​​​​​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സീ​​​​​​​​​റോ​​​​​​​​​മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ രൂ​​​​​​​​​പ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ മു​​​​​​​​​ന്‍ ബി​​​​​​​​​ഷ​​​​​​​​​പ് മാ​​​​​​​​​ര്‍ ഗ്രി​​​​​​​​​ഗ​​​​​​​​​റി ക​​​​രോ​​​​ട്ടെ​​​​മ്പ്രേ​​​​ൽ സി​​​​​​​​​എം​​​​​​​​​ഐ​​​​ക്കു (93) യാ​​​​ത്രാ​​​​മൊ​​​​ഴി. ഇ​​​​ന്ന​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സേ​​​​​​​​​ക്ര​​​​​​​​​ഡ് ഹാ​​​​​​​​​ര്‍ട്ട് ക​​​​​​​​​ത്തീ​​​​ഡ്ര​​​​ലി​​​​​​​​​ൽ (പ്രേം...

കത്തോലിക്ക കോൺഗ്രസ് പ്രഥമ നാഷണൽ കോൺഫറൻസ് മുംബൈയിൽ.

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ വച്ച് ഓഗസ്റ്റ് 1,2 തിയതികളിൽ നടക്കുന്നു.108 വർഷത്തെ സുദീർഘമായ...

മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറി: മാർ റാഫേൽ തട്ടിൽ

കാക്കനാട് : രാജ്കോട്ട് രൂപതയുടെ കാലം ചെയ്ത മുൻ ബിഷപ്പ് അഭിവന്ദ്യ മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറിയായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...

സ്വാഗതം, നന്ദി.

കാക്കനാട്: സീറോമലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ റേഡിയോ 90...

ലോകകപ്പ് വേദിയിൽ ശ്രദ്ധേയമായി ഇവാൻ ബാർട്ടന്റെ വിശ്വാസസാക്ഷ്യം!

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട സ്പെയിൻ - ഫ്രാൻസ് ഫിഫ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിനിടെ ഫുട്‌ബോൾ പ്രേമികളുടെ കണ്ണ് ഉടക്കിയത് കളിക്കളത്തിലെ മറ്റൊരു അപൂർവ്വ ദൃശ്യത്തിലായിരുന്നു. ആ...