സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ ചാവറയച്ചനും സിഎംഐ സമൂഹവും: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

Published on

മാന്നാനം: സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ വിശുദ്ധ ചാവറയച്ചനും സിഎംഐ സന്യാസ സമൂഹവുമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സിഎംഐ സന്യാസ സമൂഹത്തിന്റെ 193-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സീറോമലബാർ സഭയോടൊപ്പം വളർന്ന സന്യാസ സമൂഹമാണ് സിഎംഐ.

ഇപ്പോൾ സീറോമലബാർ സഭ ആഗോള സഭയായിരിക്കുന്നു. സിഎംഐ സന്യാസ സമൂഹത്തെ സീറോമലബാർ സഭയോടു ചേർന്നേ കാണാൻ സാധിക്കുകയുള്ളു. 200-ാം വർഷത്തിലേക്ക് പ്രയാണം ചെയ്യുന്ന സന്യാസ സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനം, അജപാലന പ്രവർത്തനം, ആതുരസേവനം, സ്വയം വിശുദ്ധീകരണം എന്നീ സ്ഥാപിത ലക്ഷ്യങ്ങൾക്കായി വർധിത ഊർജത്തോടെ പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് മാർ ജോർജ് ആലഞ്ചേരി ആശംസിച്ചു.

വിശുദ്ധ കുർബാനയിൽ സിഎംഐ പ്രിയോർ ജനറാൾ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ, വികാർ ജനറാൾ ഫാ. ജോസി താമരശേരി, തിരുവനന്തപുരം പ്രോവിൻഷ്യൽ ഫാ. ആൻ്റണി ഇളംതോട്ടം, കോട്ടയം പ്രോവിൻഷ്യൽ ഫാ. ഏബ്രഹാം വെട്ടിയാങ്കൽ എന്നിവരും നൂറ്റിയമ്പതോളം വൈദികരും സഹകാർമികരായി. കുടുംബത്തിന്റെയും യുവാക്കളുടെയും കുട്ടികളുടെയും വർഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ നിർവഹിച്ചു. മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി, വികാർ പ്രോവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ, പ്രോവിൻഷ്യൽ കൗൺസിലർ ഫാ. ജയിംസ് മുല്ലശേരി തുടങ്ങിയവർ നേതൃത്വം നൽകി.

Latest News

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.

മാന്നാനം കുന്നിലെ ആത്മീയ മുന്നേറ്റത്തിന് 193 വയസ്സ്

ദ്വിതീയ എദേസ്സ എന്ന വിശേഷണത്തിന് അർഹമായ മാന്നാനം കുന്നിൽ ആത്മീയ നേതൃത്വത്തിന് തിരിതെളിഞ്ഞിട്ട് 193 വയസ്സ്.

സിഎംഐ സ്ഥാപകദിനം ആഘോഷിച്ചു

മാ​ന്നാ​നം: സി​എം​ഐ സ​ഭ​യു​ടെ 192-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷം മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ നടത്തി. സി​എം​ഐ സ​ഭ പ്രി​യോ​ര്‍ ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ലി​ന്‍റെ...

സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം ഇന്ന്

മാ​​ന്നാ​​നം: ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ത​​ദ്ദേ​​ശീ​​യ ക​​ത്തോ​​ലി​​ക്കാ സ​​ന്യാ​​സ​​സ​​ഭ​​യാ​​യ സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ക​​ബ​​റി​​ടം സ്ഥി​​തി​​ചെ​​യ്യു​​ന്ന മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ് ദേ​​വാ​​ല​​യ​​ത്തി​​ൽ...

സിഎംഐ സഭയിൽ പുതിയ പ്രവിശ്യാ നേതൃത്വത്തെ ​തെ​ര​ഞ്ഞെ​ടു​ത്തു

കൊച്ചി: സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ ഏ​​​​ഴ് ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ പു​​​​തി​​​​യ പ്ര​​​​വി​​​​ശ്യാ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ നി​​​​ല​​​​വി​​​​ൽ​​​​വ​​​​ന്നു. ഈ ​​​മാ​​​സം 18 മു​​​​ത​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​വി​​​​ശ്യാ സം​​​​ഘ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​തി​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തെ...