മൈനർ സെമിനാരി പരിശീലകർക്കായി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

Published on

കാക്കനാട്: മാറുന്ന കാലഘട്ടത്തിന്റെ ആവശ്യകതകൾക്കനുസൃതമായി വൈദിക പരിശീലന രീതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി സീറോമലബാർ സഭയുടെ മൈനർ സെമിനാരി പരിശീലകർക്കായി സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഏപ്രിൽ 28 -30 തീയതികളിലായി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സഭയുടെ മുപ്പത്തിനാലാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലെ നിർദ്ദേശപ്രകാരം സീറോമലബാർ ക്ലർജി കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് ഈ ട്രെയിനിങ് പ്രോഗ്രാം ഒരുക്കിയത്. മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആധുനിക ലോകത്തെ വെല്ലുവിളികളെ നേരിടാൻ വൈദിക വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ പരിശീലകർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

വൈദികർക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ പരിപാടിയിൽ ആമുഖ പ്രഭാഷണം നടത്തി. വൈദിക പരിശീലനത്തിലെ ആധ്യാത്മികവും മാനുഷികവുമായ വശങ്ങളെ കോർത്തിണക്കി അദ്ദേഹം വിഷയം അവതരിപ്പിച്ചു. വൈദിക കമ്മീഷൻ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സഭാ ചാൻസലർ ഫാ എബ്രഹാം കാവിൽപുരയിടത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആധ്യാത്മികം, മാനവികം, ബൗദ്ധികം, മാനസികം, മിഷണറി എന്നിങ്ങനെയുള്ള അഞ്ച് പ്രധാന തലങ്ങളിൽ ഊന്നിയായിരുന്നു മൂന്ന് ദിവസത്തെ പരിശീലന പരിപാടികൾ ക്രമീകരിച്ചിരുന്നത്. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും പരിശീലകരുമായി സംവദിക്കുകയും ചെയ്തു. ഫാ അഗസ്റ്റിൻ കല്ലേലി, ഫാ സെജോ തൈക്കാട്ടിൽ, ഫാ ജോർജ്‌ കുഴിപ്പള്ളിൽ, ഫാ. ലിൻഡോ കുറ്റിക്കാട്ട്, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സീറോമലബാർ രൂപതകളിൽ നിന്നായി അറുപതോളം പരിശീലകരാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. സഭയുടെ ഭാവി വാഗ്ദാനങ്ങളായ വൈദിക വിദ്യാർത്ഥികളുടെ വ്യക്തിത്വ രൂപീകരണത്തിൽ പുതിയ പരിശീലന രീതികൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ചടങ്ങിൽ വിലയിരുത്തപ്പെട്ടു. റവ. സി. ലെറ്റീഷ്യ എസ്. എം. സി. നന്ദി പ്രകാശിപ്പിച്ചു.

Latest News

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് റോമിൽ: ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കും.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ 23 വരെ തിയതികളിൽ റോമിൽ വച്ച് നടക്കും. പരിശുദ്ധ ലെയോ മാർപാപ്പ ഈ സമ്മേളനത്തിൽ പ്രത്യേകമായി...

രക്തസാക്ഷികളുടെ വിശ്വാസസാക്ഷ്യം പ്രത്യയശാസ്ത്രമല്ല, ദൈനംദിന ജീവിതത്തിൽ ജീവിച്ച വിശ്വാസം: ലെയോ പതിനാലാമൻ പാപ്പാ.

റോം: സുവിശേഷത്തിനുവേണ്ടി ജീവൻ സമർപ്പിച്ച രക്തസാക്ഷികളുടെ വിശ്വാസസാക്ഷ്യം ഒരു പ്രത്യയശാസ്ത്രമല്ലെന്നും, മറിച്ച് ദൈനംദിന ജീവിതത്തിൽ ജീവിച്ച വിശ്വാസത്തിന്റെ സാക്ഷ്യമാണെന്നും ലെയോ പതിനാലാമൻ പാപ്പാ. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള...

സീറോമലബാർസഭയിൽ മിഷൻ മാസാചരണത്തിന് തുടക്കം.

കാക്കനാട് : സീറോമലബാർസഭയിൽ 2026 മുതൽ ഒക്ടോബർ മാസം മുഴുവൻ ആചരിക്കുന്ന മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിച്ചു....

മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബർ 2ന്

കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം 2026 ഒക്ടോബർ 2 വെള്ളിയാഴ്ച കോട്ടയം ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ...

മെത്രാന്മാർ മിഷനറി ഹൃദയത്തോടെ ശുശ്രൂഷ നിർവഹിക്കണം: പാപ്പാ

വത്തിക്കാൻ: മെത്രാന്മാർ യേശുവിനോടുകൂടെ ആയിരിക്കാനും നല്ല ഇടയനായ യേശുവിന്റെ ഹൃദയം സ്വന്തമാക്കാനും മിഷനറി ഹൃദയത്തോടെ ശുശ്രൂഷ നിർവഹിക്കാനും വിളിക്കപ്പെട്ടവരാണെന്ന് ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. മെത്രാന്മാർക്കുവേണ്ടിയുള്ള...