മാർ വാലാഹ് സുറിയാനി കോഴ്സ് ഉദ്ഘാടനം ചെയ്തു

Published on

കാക്കനാട്: സുറിയാനി ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് ഈ ഭാഷ പരിചയപ്പെടുത്തുന്നതിനും ആയി കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മാർവാലാഹ് സുറിയാനി അക്കാദമിയുടെ നേതൃത്വത്തിൽ സുറിയാനി ഭാഷയിലുള്ള അടിസ്ഥാന കോഴ്സ് സംഘടിപ്പിച്ചു. സുറിയാനി ഭാഷയുടെ ആരാധനാക്രമപരവും സാംസ്കാരികവുമായ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സുറിയാനി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായതാണ് മാർവാലാഹ് സുറിയാനി അക്കാദമി. 2026 ഏപ്രിൽ 13 തിങ്കളാഴ്ച മുതൽ ഏപ്രിൽ 18 ശനിയാഴ്ചവരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ പരിപാടിയിൽ സുറിയാനി ഭാഷ വ്യാകരണം, ഉച്ചാരണ രീതികൾ, ആരാധനക്രമ സംഗീതം എന്നിവയ്ക്ക് പ്രത്യേക മുൻഗണന നൽകുന്നു. 13ാം തീയതി രാവിലെ 10 മണിക്ക് സുറിയാനി പഠന കോഴ്സിന്‍റെ ഉദ്ഘാടന കർമ്മം സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിച്ചു. മാർവാലാഹ് സിറിയക് അക്കാദമിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ സ്വാഗതം ആശംസിച്ചു. മാർവാലാഹ് സിറിയക് അക്കാദമിയുടെ ചെയർമാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവ് ആമുഖ സന്ദേശം നൽകുകയും സീറോമലബാർ മേജർ ആക്കി എപ്പിസ്കോപ്പൽ ചാൻസിലർ റവ. ഡോ. അബ്രഹാം കാവിൽ പുരയിടത്തിൽ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് സെക്രട്ടറി സിസ്റ്റർ അൽഫോൻസ് ജോസ് എസ്.എം.എസ് ഏവർക്കും നന്ദി അർപ്പിച്ചു. റവ. ഡോ. ഫ്രാൻസീസ് പിട്ടാപ്പിള്ളിലും, സി. കൊച്ചുത്രേസ്യ കാവുങ്കലും ആണ് ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്നത്.

Latest News

ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ഗ്രി​​​​​ഗ​​​​​റി കാരോട്ടേംബ്രേലിനു യാത്രാമൊഴി

രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട്: ഗു​​​​​​​​​ജ​​​​​​​​​റാ​​​​​​​​​ത്തി​​​​​​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സീ​​​​​​​​​റോ​​​​​​​​​മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ രൂ​​​​​​​​​പ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ മു​​​​​​​​​ന്‍ ബി​​​​​​​​​ഷ​​​​​​​​​പ് മാ​​​​​​​​​ര്‍ ഗ്രി​​​​​​​​​ഗ​​​​​​​​​റി ക​​​​രോ​​​​ട്ടെ​​​​മ്പ്രേ​​​​ൽ സി​​​​​​​​​എം​​​​​​​​​ഐ​​​​ക്കു (93) യാ​​​​ത്രാ​​​​മൊ​​​​ഴി. ഇ​​​​ന്ന​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സേ​​​​​​​​​ക്ര​​​​​​​​​ഡ് ഹാ​​​​​​​​​ര്‍ട്ട് ക​​​​​​​​​ത്തീ​​​​ഡ്ര​​​​ലി​​​​​​​​​ൽ (പ്രേം...

കത്തോലിക്ക കോൺഗ്രസ് പ്രഥമ നാഷണൽ കോൺഫറൻസ് മുംബൈയിൽ.

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ വച്ച് ഓഗസ്റ്റ് 1,2 തിയതികളിൽ നടക്കുന്നു.108 വർഷത്തെ സുദീർഘമായ...

മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറി: മാർ റാഫേൽ തട്ടിൽ

കാക്കനാട് : രാജ്കോട്ട് രൂപതയുടെ കാലം ചെയ്ത മുൻ ബിഷപ്പ് അഭിവന്ദ്യ മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറിയായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...

സ്വാഗതം, നന്ദി.

കാക്കനാട്: സീറോമലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ റേഡിയോ 90...

ലോകകപ്പ് വേദിയിൽ ശ്രദ്ധേയമായി ഇവാൻ ബാർട്ടന്റെ വിശ്വാസസാക്ഷ്യം!

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട സ്പെയിൻ - ഫ്രാൻസ് ഫിഫ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിനിടെ ഫുട്‌ബോൾ പ്രേമികളുടെ കണ്ണ് ഉടക്കിയത് കളിക്കളത്തിലെ മറ്റൊരു അപൂർവ്വ ദൃശ്യത്തിലായിരുന്നു. ആ...