മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അനുശോചനം രേഖപ്പെടുത്തി മേജർ ആർച്ചുബിഷപ്പ്

Published on

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ വിലപ്പെട്ട നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മേജർ ആർച്ചുബിഷപ്പ് അറിയിച്ചു.

ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നിറവിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾ തികച്ചും ദൗർഭാഗ്യകരമാണെന്നു മാർ റാഫേൽ തട്ടിൽ പിതാവ് അനുസ്മരിച്ചു. “നമ്മുടെ സന്തോഷങ്ങൾ കണ്ണുനീരിൽ അവസാനിക്കുന്ന ഈ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത്തരം വേദനാജനകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് ” മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണാരോഗ്യം വീണ്ടെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും, ദുരന്തബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനും അവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനും സുമനസ്സുകളായ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണമെന്നും മേജർ ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു. മരണമടഞ്ഞവരുടെ നിത്യശാന്തിക്കായും ദുഃഖാർത്തരായ കുടുംബങ്ങളുടെ ആത്മധൈര്യത്തിനായും സഭയുടെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ...

സീറോമലബാർസഭാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തി

കാക്കനാട്: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...

എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം അംഗീകരിക്കാനാവില്ല : സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിൽ നിർണായക പങ്ക് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർവഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ഗുണനിലവാരമുള്ള അദ്ധ്യയനവും ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഉത്തരവാദിത്തം പങ്കുവയ്ക്കുന്നത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ...

മാർ ജോസ് പുളിക്കൽ ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ അംഗം

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ കാറ്റെക്കെറ്റിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവിനെ അന്താരാഷ്ട്ര കാറ്റെക്കെറ്റിക്കൽ കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി...

ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ഗ്രി​​​​​ഗ​​​​​റി കാരോട്ടേംബ്രേലിനു യാത്രാമൊഴി

രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട്: ഗു​​​​​​​​​ജ​​​​​​​​​റാ​​​​​​​​​ത്തി​​​​​​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സീ​​​​​​​​​റോ​​​​​​​​​മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ രൂ​​​​​​​​​പ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ മു​​​​​​​​​ന്‍ ബി​​​​​​​​​ഷ​​​​​​​​​പ് മാ​​​​​​​​​ര്‍ ഗ്രി​​​​​​​​​ഗ​​​​​​​​​റി ക​​​​രോ​​​​ട്ടെ​​​​മ്പ്രേ​​​​ൽ സി​​​​​​​​​എം​​​​​​​​​ഐ​​​​ക്കു (93) യാ​​​​ത്രാ​​​​മൊ​​​​ഴി. ഇ​​​​ന്ന​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സേ​​​​​​​​​ക്ര​​​​​​​​​ഡ് ഹാ​​​​​​​​​ര്‍ട്ട് ക​​​​​​​​​ത്തീ​​​​ഡ്ര​​​​ലി​​​​​​​​​ൽ (പ്രേം...