ക്രൈസ്തവ വിശുദ്ധദിനങ്ങളിലെ പരീക്ഷാ നടത്തിപ്പ് പ്രതിഷേധാർഹം

Published on

ഓശാന ഞായർ, പെസഹാവ്യാഴം, ഈസ്‌റ്റർ എന്നീ ദിനങ്ങളിൽ ദേശീയതലത്തിലുള്ള പരീക്ഷകളും മറ്റു പരിശീലനപരിപാടികളും നടത്താനുള്ള സർക്കാർ നടപടിയിൽ സീറോമലബാർസഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്രൈസ്‌തവവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ വിശുദ്ധ ദിവസങ്ങളിൽ പരീക്ഷകൾ ക്രമീകരിക്കുന്നത് ആരാധനാസ്വാതന്ത്യ്രത്തിൻ്റെ നേരിട്ടുള്ള ലംഘനമാണ്. ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആസൂത്രിതമായ നീക്കമായിട്ടാണ് മനസിലാക്കേണ്ടത്.
ക്രൈസ്തവവിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാദിനങ്ങളെ തുടർച്ചയായി സർക്കാർ അവഗണിക്കുന്നത് ഗൗവരവകരമായ വിവേചനമാണ്. ലക്ഷക്കണക്കിനു വിദ്യാർഥികളെയും അധ്യാപകരെയും ഉദ്യോഗസ്‌ഥരെയും ഒരേപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതര രാജ്യത്തിന്റെ മര്യാദകൾക്കു നിരക്കാത്തതാണ്. ആരാധനാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കെടുക്കാനുള്ള ക്രൈസ്‌തവരുടെ അവകാശത്തെ അവഗണിക്കുന്ന ഇത്തരം നീക്കങ്ങളിൽനിന്നു ബന്ധപ്പെട്ടവർ അടിയന്തരമായി പിന്തിരിയണം. ക്രൈസ്‌തവസമൂഹത്തിൻ്റെ വികാരങ്ങളെമാനിച്ചുകൊണ്ട് ഈ ദിവസങ്ങളിലെ പരീക്ഷകളും മറ്റു പരിപാടികളും പുന:ക്രമീകരിക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നു സീറോമലബാർസഭ ആവശ്യപ്പെടുന്നു.

Latest News

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ...

സീറോമലബാർസഭാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തി

കാക്കനാട്: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...

എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം അംഗീകരിക്കാനാവില്ല : സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിൽ നിർണായക പങ്ക് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർവഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ഗുണനിലവാരമുള്ള അദ്ധ്യയനവും ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഉത്തരവാദിത്തം പങ്കുവയ്ക്കുന്നത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ...

മാർ ജോസ് പുളിക്കൽ ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ അംഗം

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ കാറ്റെക്കെറ്റിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവിനെ അന്താരാഷ്ട്ര കാറ്റെക്കെറ്റിക്കൽ കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി...