വൈദികരിൽ സഭാത്മക ദർശനം വളർത്തുന്നതിൽ പരിശീലകർക്ക് വലിയ പങ്കുണ്ടെന്ന് മേജർ ആർച്ചുബിഷപ്പ്

Published on

കാക്കനാട്: വൈദിക വിദ്യാർത്ഥികളിൽ ആഴമായ സഭാത്മക ദർശനം രൂപപ്പെടുത്തുന്നതിനും അവരെ കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്നതിനും സെമിനാരി പരിശീലകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ്. സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന മേജർ സെമിനാരി പ്രൊഫസർമാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ പിതാവ്. സഭയുടെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിൽ മേജർ സെമിനാരി അധ്യാപകർ വഹിക്കുന്ന നിർണ്ണായക പങ്കിനെ മേജർ ആർച്ചുബിഷപ്പ് പ്രത്യേകം എടുത്തുപറഞ്ഞു.

സെമിനാരി പരിശീലനം കേവലം ഒരു അക്കാദമിക് പഠനമല്ലെന്നും, മറിച്ച് സഭയുടെ തനിമയിലും പാരമ്പര്യത്തിലും അടിയുറച്ച ഒരു സഭാത്മക ജീവിതശൈലി രൂപപ്പെടുത്തലാണെന്നും മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. വൈദിക രൂപീകരണത്തിന്റെ അടിസ്ഥാന ശിലകളായ ആത്മീയം (Spiritual), അജപാലനം (Pastoral), മാനുഷികം (Human), ബൗദ്ധികം (Intellectual), പ്രേഷിതത്വം (മിഷനറി) എന്നീ അഞ്ചു തലങ്ങളിൽ ഊന്നിയുള്ള സമഗ്രമായ പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടത്. സുവിശേഷ മൂല്യങ്ങളിലും സഭാ പ്രബോധനങ്ങളിലും അധിഷ്ഠിതമായ ഒരു ദർശനം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ പ്രൊഫസർമാർക്ക് സാധിക്കണമെന്നും മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

മാറുന്ന അജപാലന സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈദിക പരിശീലന പദ്ധതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ സീറോമലബാർ മെത്രാൻ സിനഡ് തീരുമാനമനുസരിച്ചാണ് സെമിനാരി പരിശീലനത്തിൽ വരുത്തേണ്ട മാറ്റങ്ങളെയും അവയുടെ പ്രായോഗിക തലനങ്ങളെയുംകുറിച്ചു പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി മേജർ സെമിനാരികളിലെ അധ്യാപകരുടെ സംഗമം വൈദി കർക്കുവേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്തത്. വൈദിക രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടമായ മൈനർ സെമിനാരി മുതൽ തന്നെ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കി തുടങ്ങാനാണ് സിനഡ് ലക്ഷ്യമിടുന്നത്.

സഭയുടെ വിവിധ മേജർ സെമിനാരികളിൽ നിന്നുള്ള റെക്ടർമാർ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്, പ്രൊഫസർമാർ തുടങ്ങിയവർ പങ്കെടുത്ത സംഗമത്തിൽ വൈദികർക്കുവേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ മാർ ടോണി നീലങ്കാവിൽ, കമ്മീഷൻ അംഗം മാർ അലക്സ് താരാമംഗലം, സഭ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ തുടങ്ങിയവർ സംസാരിച്ചു. വൈദികർക്കുവേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി ഫാ ടോം ഓലിക്കരോട്ട്, ഫാ അഗസ്റ്റിൻ കല്ലേലി, സിസ്റ്റർ ലെത്തീസിയ എസ്. എം. സി. എന്നിവർ നേതൃത്വം നൽകി. മാർച്ച് 15 -16 തീയതികളിലായി നടന്ന സംഗമത്തിൽ മംഗലപ്പുഴ, വടവാതൂർ, തൃശൂർ, കുന്നോത്ത് എന്നീ മേജർ സെമിനാരികളിൽനിന്നുള്ള പ്രൊഫസർമാരാണ് പങ്കെടുത്തത്.

Latest News

മാർ തോമസ് ഇലവനാൽ പിതാവിന് സീറോമലബാർസഭയുടെ ‘പൗരസ്ത്യരത്നം’ അവാർഡ്

കാക്കനാട്: സീറോമലബാർ സഭയുടെ "പൗരസ്ത്യരത്നം 2026" അവാർഡിന് കല്യാൺ രൂപത മുൻ മെത്രാനും ദീർഘനാൾ സഭയുടെ ആരാധനക്രമ കമ്മീഷൻ ചെയർമാനുമായിരുന്ന മാർ തോമസ് ഇലവനാൽ അർഹനായി....

‘ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ’ ചരിത്ര ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം പ്രകാശനം ചെയ്തു

കാക്കനാട്: സീറോ-മലബാർ സഭാദിനാചരണത്തോടനുബന്ധിച്ച് ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന History of Christianity in India പുസ്തകപരമ്പരയിലെ "Spread of Christianity in...

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരം ‘ക്രിസ്ത്യൻ വിറ്റ്നസ്’ പ്രകാശനം ചെയ്തു

വത്തിക്കാൻ സിറ്റി: സിറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കഴിഞ്ഞ 54 വർഷത്തെ സുദീർഘമായ ശുശ്രൂഷാ ജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി...

പ്രൗഢോജ്വലമായി ദുക്റാന തിരുനാളും സീറോമലബാർ സഭാദിനാഘോഷവും

കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭാദിനാഘോഷവും ദുക്റാന തിരുനാൾ ആചരണവും പ്രൗഢോജ്വലമായി നടന്നു. സഭയുടെ തലവനും പിതാവുമായ മേജർ...

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാളും സഭാദിനാഘോഷവും

കാക്കനാട്: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണ പുതുക്കുന്ന ജൂലൈ 3 വെള്ളിയാഴ്ച, സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാൾ ആചരണവും...