അക്ഷരം പഠിപ്പിക്കുന്നവർക്ക് പട്ടിണി; കുറ്റം ചെയ്യുന്നവർക്ക് പരിഗണന: വിചിത്രമായൊരു കേരളാ മോഡൽ!

Published on

സംസ്ഥാനത്തെ ജയിലുകളിൽ ജോലി ചെയ്യുന്ന ശിക്ഷാതടവുകാരുടെ ദിവസവേതനം 10 മടങ്ങോളം വർദ്ധിപ്പിച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. പുതുക്കിയ വേതന നിരക്ക്: വിദഗ്ധ തൊഴിലാളികൾ (Skilled) 152-620 ; അർദ്ധ വിദഗ്ധ തൊഴിലാളികൾ (Semi-skilled) 127-560 ; അവിദഗ്ധ തൊഴിലാളികൾ (Unskilled ) 63-530 .

തടവുകാർക്ക് വേതന വർദ്ധനവ്, അധ്യാപകർക്ക് അവഗണന! ജയിലിലെ തടവുകാർക്ക് അർഹമായ പരിഗണന നൽകുന്നതിനെ ആരും എതിർക്കുന്നില്ല. എന്നാൽ, വർഷങ്ങളായി ജോലി ചെയ്തിട്ടും, നിരവധി കോടതി ഉത്തരവുകളുടെ പിൻബലമുണ്ടായിട്ടും, നിയമനങ്ങൾ പാസ്സാക്കി നൽകാതെ, പതിനാറായിരത്തിൽ പരം അധ്യാപക കുടുംബങ്ങളെ പട്ടിണിക്കിടുന്നത് ഏത് നീതിയുടെ അടിസ്ഥാനത്തിലാണ്? കുറ്റവാളികൾക്ക് നൽകുന്ന കൂലി വർദ്ധിപ്പിക്കാൻ കാട്ടുന്ന ശുഷ്കാന്തി, നാളത്തെ പൗരന്മാരെ വാർത്തെടുക്കുന്ന അധ്യാപകരുടെ കാര്യത്തിൽ എവിടെപ്പോയി? അധ്യാപക വൃത്തിയേക്കാൾ വില കുറ്റവാളികൾക്കോ? അധ്യാപകരെ പട്ടിണിക്കിട്ട് ഒരു വിജ്ഞാന സമൂഹം കെട്ടിപ്പടുക്കാനാകുമോ? ഒരു നാടിന്റെ നട്ടെല്ലായ അധ്യാപകരെ അവഗണിക്കുന്നത് വഴി സർക്കാർ നൽകുന്ന സന്ദേശം എന്താണ്? കുറ്റവാളികളെ സൃഷ്ടിക്കുന്ന സാഹചര്യങ്ങളേക്കാൾ, കുറ്റവാളികൾ രൂപപ്പെടുന്നത് തടയാൻ പ്രാപ്തിയുള്ള അധ്യാപകരെയാണ് സർക്കാർ ചേർത്തുപിടിക്കേണ്ടത്.

“ഗുരു നിന്ദയെക്കാൾ, ഗുരുവിനെ പട്ടിണിക്കിടുന്നതാണ് വലിയ പാപം!”ശമ്പളമില്ലാതെ സേവനം അനുഷ്ഠിക്കുന്ന ഈ അധ്യാപകരുടെ ജീവിതം ചോദ്യചിഹ്നമായി നിൽക്കുമ്പോഴും, ഭരണകൂടം കണ്ണടച്ചിരിക്കുന്നത് അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

Latest News

സ്വർഗ്ഗാരോഹണതിരുനാൾ

ഉയിർപ്പു തിരുനാളിന്റെ 40 ആം ദിവസമാണ് സഭ മിശിഹായുടെ സ്വർഗ്ഗാരോഹണതിരുനാൾ ആചരിക്കുന്നത്. ഉയർച്ച അഥവാ കയറ്റം എന്നർത്ഥം വരുന്ന 'സുലാഖ' എന്നാണ് പൗരുസ്ത്യ സുറിയാനി ഭാഷയിൽ...

അൽമായ സുവിശേഷ പ്രഘോഷകരുടെ സമ്മേളനം

സീറോമലബാർസഭയുടെ അൽമായ മിഷനറ്റി പ്രസ്‌ഥാനമായ ജീവൻ ജ്യോതി, സുവിശേഷം പ്രഘോഷിക്കുന്ന എല്ലാ അല്‌മായരുടെയും ഒന്നിച്ച് വിളിച്ചുചേർക്കുന്നു. വരുന്ന മെയ് പതിനാറാം തീയതി ശനിയാഴ്ച്ച രാവിലെ പത്തുമണി...

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര

ഉത്സവപ്പറമ്പിൽ മഴവിൽ നിറങ്ങളിൽ ഉയർന്നു പറക്കുന്ന ബലൂണുകൾ… കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന അവയെ കൗതുകത്തോടെ നോക്കിനിൽക്കുകയാണ് ഒരു കൊച്ചു ബാലൻ. ബലൂൺ വിൽക്കുന്നയാളുടെ കൈകളിലെ പല...

അരികുകളിൽ നിന്നുള്ള പ്രത്യാശ: മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനം

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ 'അരികുകളിൽ' (Peripheries) കഴിയുന്നവരോടുള്ള തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിൽ ചരിത്രപരമായ 11 ദിവസത്തെ അപ്പസ്തോലിക...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും മേജർ ആർച്ചുബിഷപ്പിന്റെ സന്ദേശം

ഏപ്രിൽ മാസം തിരുസഭയെ സംബന്ധിച്ചിടത്തോളം ദൈവവിളികളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പ്രാർത്ഥിക്കാനും പ്രത്യേകം മാറ്റിവെച്ചിട്ടുള്ള ഒരു കാലയളവാണ്. ഈസ്റ്റർ തിരുനാളിന്റെ സന്തോഷം നിറഞ്ഞുനിൽക്കുന്ന ഈ മാസം, ആത്മീയമായ...