സാ​മൂ​ഹ്യ​ശാ​സ്ത്ര പാ​ഠ​പു​സ്ത​കം പി​ന്‍​വ​ലി​ക്ക​ണം: സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍​സി​ല്‍

Published on

കൊ​​​ച്ചി: ച​​​രി​​​ത്ര​​​സ​​​ത്യ​​​ങ്ങ​​​ളെ ദു​​​ര്‍​വ്യാ​​​ഖ്യാ​​​നം ചെ​​​യ്ത് വി​​​ക​​​ല​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ​ വ​​​കു​​​പ്പി​​​ന്‍റെ ഏ​​​ഴാം ​ക്ലാ​​​സി​​​ലെ സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പാ​​​ഠ​​​പു​​​സ്ത​​​കം പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്‌​​​സ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് ഇ​​​ന്ത്യ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​​​ലി​​​യ​​​ര്‍ അ​​​ഡ്വ.​ വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ച​​​രി​​​ത്ര​​​ത്തെ ത​​​മ​​​സ്‌​​​ക​​​രി​​​ച്ചും വ​​​ള​​​ച്ചൊ​​​ടി​​​ച്ചും വ​​​ള​​​രു​​​ന്ന ത​​​ല​​​മു​​​റ​​​യെ വ​​​ഴി​​​തെ​​​റ്റി​​​ക്കു​​​ന്ന​​​ത് അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന ഒ​​​രു സ​​​ര്‍​ക്കാ​​​രി​​​നും ഭൂ​​​ഷ​​​ണ​​​മ​​​ല്ല. ഹാ​​​ഗി​​​യ സോ​​​ഫി​​​യ ഒ​​​രു ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു​​​ള്ള ച​​​രി​​​ത്ര​​​സ​​​ത്യം മ​​​റ​​​ച്ചു​​വ​​​ച്ച് ചി​​​ല​​​രെ വെ​​​ള്ള​​​പൂ​​​ശാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ബോ​​​ധ​​​പൂ​​​ര്‍​വം ശ്ര​​​മി​​​ക്കു​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​ക​​​ര​​​മെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല സ​​​മൂ​​​ഹ​​​ത്തി​​​ല്‍ വ​​​ര്‍​ഗീ​​​യ​​​ത​​​യും മ​​​ത​​​വി​​​ദ്വേ​​​ഷ​​​വും സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. ജ​​​ന​​​ങ്ങ​​​ളെ പ​​​ര​​​സ്പ​​​രം ഭി​​​ന്നി​​​പ്പി​​​ക്കാ​​​നും പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ല്‍ അ​​​രാ​​​ജ​​​ക​​​ത്വം വി​​​ത​​​റാ​​​നും വി​​​ദ്യാ​​​ഭ്യാ​​​സ​ വ​​​കു​​​പ്പു​​​ത​​​ന്നെ ശ്ര​​​മി​​​ക്കു​​​മ്പോ​​​ള്‍ ഒ​​​രു നാ​​​ടി​​​ന്‍റെ​​​യും ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും അ​​​ധ​​​ഃ​​​ത​​​ന​​​മാ​​​ണ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ലോ​​​ക​​​പു​​​രോ​​​ഗ​​​തി​​​യു​​​ടെ അ​​​ടി​​​ത്ത​​​റ ഇ​​​സ്ലാ​​​മി​​​ന്‍റെ മാ​​​ത്രം സം​​​ഭാ​​​വ​​​ന​​​യാ​​​ണെ​​​ന്ന് 11-ാം ക്ലാ​​​സി​​​ലെ ച​​​രി​​​ത്ര​​​പു​​​സ്ത​​​ക​​​ത്തി​​​ലൂ​​​ടെ സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ കൊ​​​ട്ടി​​​ഘോ​​​ഷി​​​ക്കു​​​മ്പോ​​​ള്‍ ഇ​​​തി​​​ന്‍റെ പി​​​ന്നി​​​ലെ വ​​​ര്‍​ഗീ​​​യ അ​​​ജ​​ൻ​​ഡ​​​ക​​​ള്‍ വ​​​ള​​​രെ വ്യ​​​ക്ത​​​മാ​​​ണ്.

ക്രൈ​​​സ്ത​​​വ, ഹൈ​​​ന്ദ​​​വ സം​​​ഭാ​​​വ​​​ന​​​ക​​​ളെ​​​യും സം​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളെ​​​യും നി​​​ശ്ശ​​​ബ്ദ​​​മാ​​​ക്കു​​​വാ​​​ന്‍ ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള​​​വ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ധി​​​ക്കാ​​​ര​​​മാ​​​ണ്. കു​​​രി​​​ശു​​​യു​​​ദ്ധ​​​ങ്ങ​​​ളെ​​​പ്പോ​​​ലും സ​​​ത്യ​​​വി​​​രു​​​ദ്ധ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യാ​​​യ ന​​​ട​​​പ​​​ടി​​​യ​​​ല്ല​​​ന്നും വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​റ​​​ഞ്ഞു.

Latest News

കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റ്

ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ...

സിബിസിഐ സമ്മേളനം ബംഗളുരുവിൽ ആരംഭിച്ചു

ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്‌ച ബംഗളൂരുവിൽ ആരംഭിച്ചു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്‌ച നീളുന്ന സമ്മേളനത്തിൽ...

റവ. ഡോ. മാത്യു കോയിക്കല്‍ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സ്രെകട്ടറി

ബംഗളൂരു; ബാംഗളൂര്‍ സെന്റ് ജോണ്‍സില്‍ കൂടിയ സിബിസിഐ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ഡല്‍ഹി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരി OM. ഡോ. മാത്യു കോയിക്കലിനെ സിബിസിഐ യുടെ പുതിയ...

ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: സിബിസിഐ (കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ) അധ്യക്ഷനായി ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക...

പരിശുദ്ധ കുർബാനയർപ്പണത്തോടെ സിബിസിഐ യുടെ 36 മത് പൊതു സമ്മേളനത്തിന് തുടക്കമായി

സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തോടെ ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ 36 മത് പൊതുസമ്മേളനത്തിന് തുടക്കമായി.  ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ്...