ജനങ്ങളോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമാണ് നമുക്ക് ആവശ്യം; രാഷ്ട്രീയക്കാർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ഓഗസ്റ്റ് മാസത്തെ പ്രാർത്ഥനാ നിയോഗം

Published on

വത്തിക്കാൻ സിറ്റി: രാഷ്ട്രീയക്കാർക്കായി പ്രത്യേകം പ്രാർഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ആഗസ്റ്റ് മാസത്തെ പ്രാർഥനാ നിയോഗം വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. രാഷ്ട്രീയം പൊതുനന്മ തേടുന്നതിനുള്ള ഉപവിയുടെ പരമോന്നത രൂപങ്ങളിൽ ഒന്നാണെന്ന പോൾ ആറാമൻ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് നല്ലൊരു രാഷ്ട്രീയമില്ലാതെ നമുക്ക് സാർവ്വത്രിക സാഹോദര്യത്തിൽ മുന്നേറാൻ കഴിയില്ലെന്ന് പാപ്പ പറഞ്ഞു.

ഇന്ന് രാഷ്ട്രീയത്തിന് നല്ല പേരില്ല. അത് അഴിമതി, തെറ്റായ മാതൃക എന്നിവയാൽ നിറഞ്ഞിരിക്കുന്നു. അതിനാൽ അവ ജനങ്ങളിൽ നിന്ന് ഏറെ അകന്നു നിൽക്കുന്നു എന്നും പാപ്പ ചൂണ്ടിക്കാട്ടി. രാഷ്ട്രീയമെന്നത് ദരിദ്രരരെ സേവിക്കലാണ്. തൊഴിൽ രഹിതരുടെ കാര്യത്തിൽ കരുതലുള്ള ഒരു രാഷ്ട്രിയത്തെപ്പറ്റിയാണ് താൻ സംസാരിക്കുന്നതെന്ന് പാപ്പ ഊന്നിപ്പറഞ്ഞു.

പൊതുനന്മയ്ക്കായി യത്നിക്കുകയും തൊഴിൽ രഹിതരുടെ കാര്യത്തിൽ ശ്രദ്ധിക്കുകയും ദരിദ്രർക്ക് മുൻഗണന നല്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയ നേതാക്കൾ സ്വന്തം ജനത്തിന്റെ സേവകരായിരിക്കുന്നതിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ കൊണ്ടാണ് മാർപാപ്പ തൻ്റെ സന്ദേശം അവസാനിപ്പിച്ചത്.

Latest News

അരികുകളിൽ നിന്നുള്ള പ്രത്യാശ: മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനം

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ 'അരികുകളിൽ' (Peripheries) കഴിയുന്നവരോടുള്ള തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിൽ ചരിത്രപരമായ 11 ദിവസത്തെ അപ്പസ്തോലിക...

ലെയോ പതിനാലാമൻ മാർ പാപ്പയുടെ പുതിയ അപ്പസ്തോലിക യാത്രകൾ

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ...

നോമ്പുകാലം തിരുവചന ശ്രവണത്തിന്റെ സമയം: ലെയോ മാർ പാപ്പ!

മാനസാന്തരത്തിനുള്ള സവിശേഷ സമയമായ നോമ്പുകാലം തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും ഫലപ്രദമാക്കണമെന്നു ലെയോ മാർ പാപ്പ. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ്, ആ വ്യക്തിയുമായി ബന്ധം...

അസാധാരണ കൺസിസ്റ്ററിയിൽ ഒത്തുചേർന്ന് പരിശുദ്ധ പിതാവും കർദ്ദിനാൾ സംഘവും

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ കൺസിസ്റ്ററിയിൽ. ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ, സഭാപരമായ രേഖകൾ,...

പ്രത്യാശയുടെ ജൂബിലിവർഷം സമാപിക്കുന്നു

റോംo: 2025 ലെ പ്രത്യാശയുടെ ജൂബിലിവർഷത്തിനു സമാപനംകുറിച്ച്, റോമിലെ നാല് പ്രധാന പേപ്പൽ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടച്ചുതുടങ്ങി. ഇതിനായുള്ള സമയക്രമം വത്തിക്കാൻ പുറത്തിറക്കി. ജൂബിലി...