നീതിയുക്തമായ ഒരു സമൂഹത്തിനു രൂപം നൽകുക: ഫ്രാൻസിസ് പാപ്പാ

Published on

ബ്രസീൽ മെത്രാൻ സമിതിയുടെ സാമൂഹിക-പരിവർത്തന പ്രവർത്തനത്തിനായുള്ള അജപാലന കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാം ‘ബ്രസീലിയൻ സാമൂഹ്യവാരം’ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. 1991 ലാണ് ആദ്യമായി ഇപ്രകാരം സാമൂഹ്യവാരം പരിപാടി രാജ്യത്ത് സംഘടിപ്പിക്കുന്നത്. തന്റെ സന്ദേശത്തിൽ, സമൂഹത്തിൽ തഴയപ്പെടുന്നവരെ ചേർത്ത് നിർത്തേണ്ടതിന്റെ ആവശ്യകത പാപ്പാ ആവർത്തിച്ചു.

ഭൂമി, പാർപ്പിടം, ജോലി എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ദരിദ്രരായ ആളുകളെയും, അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ളവരുടെയും കൂടെ നിൽക്കണമെന്നും പാപ്പാ പറഞ്ഞു. രാഷ്ട്രത്തിന്റെ നന്മ ലക്‌ഷ്യം വച്ചുകൊണ്ടുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ, യഥാർത്ഥ ജനകീയ പങ്കാളിത്തമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഒരു പുതിയ സമ്പദ് വ്യവസ്ഥയും, ജനാധിപത്യ മൂല്യങ്ങളുടെ പുനരുജ്ജീവനവും അടിസ്ഥാനമാക്കപ്പെടണമെന്നും പാപ്പാ നിർദേശിച്ചു. ഇതിനനുസരണം കാര്യങ്ങൾ ഏകോപിപ്പിക്കുന്നവരോട് തനിക്കുള്ള നന്ദിയും പാപ്പാ പങ്കുവച്ചു.

ഈ സാമൂഹ്യവാരം കൂടുതൽ നീതിയുക്തമായ ഒരു സമൂഹത്തിന് അനുകൂലമായി ധാരാളം ഫലങ്ങൾ ഉത്പാദിപ്പിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും പാപ്പാ കൂട്ടിച്ചേർത്തു. സാർവത്രിക സാഹോദര്യവും സാമൂഹിക സൗഹൃദവും ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.സാമൂഹിക അനീതികൾക്കു നേരെ നിസ്സംഗരാകാതെ, അവയ്ക്ക് ഇരയാവുന്നവരിൽ യേശുവിന്റെ മുഖം കാണുവാൻ പരിശ്രമിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

Latest News

ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹുമാനിത്താസ് പുറത്തിറക്കി

വത്തിക്കാൻ സിറ്റി: നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം ( എന്ന കാലികപ്രസക്തമായ പ്രമേയത്തെ ആധാരമാക്കി മാഗ്നിഫിക്ക ഹുമാനിത്താസ് (Magnifica Humanitas) എന്ന പേരിൽ തയ്യാറാക്കിയ...

അരികുകളിൽ നിന്നുള്ള പ്രത്യാശ: മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനം

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ 'അരികുകളിൽ' (Peripheries) കഴിയുന്നവരോടുള്ള തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിൽ ചരിത്രപരമായ 11 ദിവസത്തെ അപ്പസ്തോലിക...

ലെയോ പതിനാലാമൻ മാർ പാപ്പയുടെ പുതിയ അപ്പസ്തോലിക യാത്രകൾ

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ...

നോമ്പുകാലം തിരുവചന ശ്രവണത്തിന്റെ സമയം: ലെയോ മാർ പാപ്പ!

മാനസാന്തരത്തിനുള്ള സവിശേഷ സമയമായ നോമ്പുകാലം തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും ഫലപ്രദമാക്കണമെന്നു ലെയോ മാർ പാപ്പ. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ്, ആ വ്യക്തിയുമായി ബന്ധം...

അസാധാരണ കൺസിസ്റ്ററിയിൽ ഒത്തുചേർന്ന് പരിശുദ്ധ പിതാവും കർദ്ദിനാൾ സംഘവും

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ കൺസിസ്റ്ററിയിൽ. ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ, സഭാപരമായ രേഖകൾ,...