സുവർണ്ണ ജൂബിലി സന്യസ്ത സംഗമങ്ങൾക്ക് തുടക്കമായി

Published on

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതിന്റെ  സുവർണജൂബിലി ഒരുക്കങ്ങളോടനുബന്ധിച്ച് നടത്തപ്പടുന്ന പരിശീലന പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സന്യാസിനികളുടെ പരിശീലന സംഗമങ്ങൾക്ക് പൊടിമറ്റം നിർമ്മല കോളജിൽ തുടക്കമായി. രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് പവ്വത്തിൽ സന്യാസിനികളുടെ ദൈവ ശാസ്ത്ര പരിശീലനത്തിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് ആരംഭിച്ച നിർമ്മല തിയോളജിക്കൽ കോളജിൽ പരിശീലനം നേടിയ സന്യാസിനികളുടെ ഒത്തുചേരലവസരമെന്ന നിലയിലും കൂടിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടത്. 1980-83 ബാച്ചിൽ പരിശീലനം നേടിയ സന്യാസിനികളാണ് സംഗമത്തിൽ പങ്കെടുത്തത്. ബാച്ചടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന പരിശീലനത്തെ തുടർന്ന് നിർമ്മല തിയോളജിക്കൽ കോളജിലെ പൂർവ്വ വിദ്യാർത്ഥികളല്ലാത്ത സന്യാസിനികൾക്കായി മറ്റൊരു ക്രമീകരണം ചെയ്യുന്നതാണ്.

ക്രൈസ്തവ വിശ്വാസം സകല സാഹചര്യങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്നതിന് കരുത്തുള്ളതാണെന്ന വിഷയം സംബന്ധിച്ച് രൂപത വികാരി ജനറാളും ചാൻസലറുമായ റവ. ഡോ കുര്യൻ താമരശ്ശേരി  സംസാരിക്കുകയും ചർച്ചകൾക്ക് നേതൃത്വം നല്കുകയും ചെയ്തു.

രൂപത സുവർണ്ണ ജൂബിലി ഒരുക്കങ്ങളുടെ ഏകോപനത്തിൻ്റെ ഭാഗമായി രൂപത പാസ്റ്ററൽ ആനിമേഷൻ ഓഫീസിൻ്റെ നേതൃത്വത്തിൽ കോൺഫ്രൻസ് ഓഫ് റിലീജിയസ് ഇന്ത്യ (CRI) , നിർമ്മല തിയോളജിക്കൽ കോളജ് എന്നിവയുടെ സഹകരണത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.  നിർമ്മല തിയോളജിക്കൽ കോളജ് ഡയറക്ടർ റവ. ഡോ. ജയിംസ് ചവറപ്പുഴ,  സി. ആർ. ഐ. പ്രസിഡണ്ടും ക്ലാരിസ്റ്റ് പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ അമല, സന്യാസിനി ഏകോപന സമിതി സെക്രട്ടറി സി. അൻസ തുണ്ടിയിൽ  എസ്. എച്ച്, സി. റ്റെസിൻ മരിയ എഫ്.സി. സി,  സി. ജോസിറ്റ എഫ്. സി. സി, സി. ലിൻസി എസ്. എച്ച്, സി. മെറിൻ എഫ്. സി. സി, രൂപത പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍...

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാർ ജോസ് പുളിക്കൽ

എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ...