കുറവിലങ്ങാട്: ക്ലരീഷ്യൻ സന്യാസസഭയുടെ ഭാരതത്തിലെ പ്രഥമ ക്ലരീഷ്യൻ ഫാ. ജോസഫ് മാധവത്ത് സിഎംഎഫ് (86) അന്തരിച്ചു. പാലാ മാധവത്ത് പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്.
1968 ൽ ഫ്രാങ്ക്ഫർട്ടിൽ വച്ച് ബിഷപ് സെബാസ്റ്റ്യൻ വയലിൽ പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. ജർമ്മനിയിൽ നി ന്നു മടങ്ങിയെത്തിയ അദ്ദേഹം കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയുടെ നിർമാണം പൂർത്തിയാക്കി സുപ്പീരിയറായി ഏതാനും വർഷം സേവനം ചെയ്തശേഷം ക്ലരീഷ്യൻ സസമൂഹത്തെ ഭാരതത്തിന്റെ ഇതരസംസ്ഥനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനായി ഇറങ്ങിത്തിരിച്ചു. 1984-ൽ അദ്ദേഹത്തിനുണ്ടായ കാറപകടത്തിനുശേഷം കുറവിലങ്ങാട് ക്ലാരെറ്റ് ഭവനിൽ ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽനിന്നു വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.


