സ്വവർഗ വിവാഹ നിയമസാധുത: സീറോമലബാർ സഭ പ്രതികരണം അറിയിച്ചു 

Published on

കാക്കനാട് : സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്ന ഹർജിയിൽ  സുപ്രിം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പൊതുസമൂഹത്തിന്റെ പ്രതികരണങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഇതുപ്രകാരം സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ, സഭയുടെ പ്രതികരണം രാഷ്ട്രപതിയെ ഔദ്യോഗികമായി  അറിയിച്ചു. 

ഭാരതീയ സംസ്കാരത്തിൽ വിവാഹം എതിർലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധമാണെന്നും കുടുംബമെന്നത് ജൈവശാസ്ത്രപരമായ ഒരു പുരുഷനും ജൈവശാസത്രപരമായ ഒരു സ്ത്രീയും അവർക്കു ജനിക്കുന്ന കുട്ടികളും ഉൾക്കൊള്ളുന്നതാണെന്നുമുള്ള എതിർസത്യവാങ്മൂലം സുപ്രിം കോടതിയിൽ നൽകിയ കേന്ദ്രസർക്കാർ നിലപാടിനെ സഭ ശ്ലാഘിക്കുന്നു. തിരുവചനത്തെയും പാരമ്പര്യത്തെയും സഭാപ്രബോധനങ്ങളെയും മുറുകെപിടിക്കുന്ന സഭ ഇതേ ധാർമിക കാഴ്ചപ്പാടുതന്നെ പുലർത്തുകയും സ്വവർഗവിവാഹത്തിന് നിയമപരിരക്ഷ നൽകാനുള്ള ഉദ്യമങ്ങളെ എതിർക്കുകയും ചെയ്യുന്നു. കാരണം സ്വവർഗവവാഹങ്ങൾ കുട്ടികൾക്ക് ദാമ്പത്യബന്ധത്തിനുള്ളിൽ ജനിക്കാനും വളരാനുമുള്ള അവകാശത്തിന്റെ ലംഘനമാണ്; സ്ത്രീയും പുരുഷനുമായി രൂപീകരിക്കപ്പെട്ട മനുഷ്യപ്രകൃതിയോടുള്ള നിഷേധമാണ്; കുടുംബ സംവിധാനത്തോടും സമൂഹത്തോടും ചെയ്യുന്ന അനീതിയാണ്. സ്വവർഗവിവാഹം നിയമവിധേയമാക്കുന്നത് കുട്ടികളോടുള്ള ആകർഷണം, മൃഗങ്ങളോടുള്ള ആകർഷണം, രക്തബന്ധുക്കൾ തമ്മിലുള്ള ആകർഷണം എന്നിങ്ങനെയുള്ള ലൈംഗിക അപഭ്രംശങ്ങൾ നിയമവിധേയമാക്കാനുള്ള മുറവിളികൾ ഉയരുന്നതിന് കാരണമാകാം.  അതിനാൽ അത് അനുവദിക്കപ്പെടാൻ പാടില്ല. എന്നാൽ ലൈംഗികതയുടെ തലത്തിൽ മാനസികവും ശാരീരികവുമായ  വ്യതിയാനങ്ങളുള്ളവരെ സഭ കരുണയോടെ കാണുന്നു, അവർക്കെതിരായ വിവേചനങ്ങളെ എതിർക്കുകയും ചെയ്യുന്നു. അതേസമയം  വിവാഹം ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ബന്ധമാണ് എന്ന നിലപാട് സഭ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു എന്ന് സീറോമലബാർ സഭ പ്രതികരണത്തിൽ അറിയിച്ചു.

Latest News

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പിന് ‘മൈക്രോ മൈനോരിറ്റി’ പദവി അനിവാര്യം!

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു സീറോമലബാർ സഭ ആസ്ഥാനം സന്ദർശിച്ചപ്പോൾ, കേരളത്തിലെ ക്രൈസ്തവ സമൂഹം ദീർഘകാലമായി ഉന്നയിക്കുന്ന 'മൈക്രോ മൈനോരിറ്റി' (Micro-Minority) പദവി...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി മേജര്‍ ആര്‍ച്ചുബിഷപ്പ് കൂടിക്കാഴ്ച നടത്തി

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്, പരിശുദ്ധ പിതാവു ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി 2025 ഡിസംബര്‍ 15 നു രാവിലെ 10 മണിക്കു...

ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റി വയ്ക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കാക്കനാട്: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസസ്ഥാ പനങ്ങളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കേരള,...

കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോമലബാർ സഭ

പ്രസ്താവന  കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോമലബാർ സഭ  ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഭാരതത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുകയാണ്. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധികളായി ശ്രീ. സുരേഷ് ഗോപിയും...