ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യ സാന്നിധ്യം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ 

Published on

കാക്കനാട്: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഭാരതത്തിന്റെ ആദ്യ വനിതാ രാഷ്ട്രപതി ശ്രീമതി പ്രതിഭാ ദേവീസിങ് പാട്ടീലിന്റെ സെക്രട്ടറിയുമായി പ്രവർത്തിച്ച ഡോ. ക്രിസ്റ്റി ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ഗുജറാത്ത്‌ കേഡർ ഐഎഎസ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മികച്ച ഉദ്യോഗസ്ഥനും ധിഷണാ ശാലിയും  സീറോമലബാർസഭയുടെ സുഹൃത്തുമായ വ്യക്തിത്വത്തെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ഔദ്യോഗിക രംഗത്തും രാഷ്ട്രീയത്തിലും സൗമ്യമായ സാന്നിധ്യം അറിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കേരളത്തിലെ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്നതിനായി സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനിലും അദ്ദേഹം അംഗമായിരുന്നു. കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ക്രൈസ്തവന്യുനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് സർക്കാരിന്റെ മുൻപിൽ എത്തിക്കുന്നതിൽ അദ്ദേഹം ആത്മാർത്ഥമായ പരിശ്രമം കാഴ്ചവച്ചതായും പബ്ലിക് അഫയേഴ്സ് കമ്മീഷൻ അനുസ്മരിച്ചു.

Latest News

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പിന് ‘മൈക്രോ മൈനോരിറ്റി’ പദവി അനിവാര്യം!

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു സീറോമലബാർ സഭ ആസ്ഥാനം സന്ദർശിച്ചപ്പോൾ, കേരളത്തിലെ ക്രൈസ്തവ സമൂഹം ദീർഘകാലമായി ഉന്നയിക്കുന്ന 'മൈക്രോ മൈനോരിറ്റി' (Micro-Minority) പദവി...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി മേജര്‍ ആര്‍ച്ചുബിഷപ്പ് കൂടിക്കാഴ്ച നടത്തി

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്, പരിശുദ്ധ പിതാവു ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി 2025 ഡിസംബര്‍ 15 നു രാവിലെ 10 മണിക്കു...

ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റി വയ്ക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കാക്കനാട്: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസസ്ഥാ പനങ്ങളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കേരള,...

കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോമലബാർ സഭ

പ്രസ്താവന  കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോമലബാർ സഭ  ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഭാരതത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുകയാണ്. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധികളായി ശ്രീ. സുരേഷ് ഗോപിയും...