കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോമലബാർ സഭ

Published on

പ്രസ്താവന 

കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോമലബാർ സഭ 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഭാരതത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുകയാണ്. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധികളായി ശ്രീ. സുരേഷ് ഗോപിയും ശ്രീ. ജോർജ് കുര്യനും ഉൾപ്പെടുത്തപ്പെട്ടതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാനും വികസനം ത്വരിതപ്പെടുത്താനും ഇവർക്കു സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. 

ഭരണഘടനാതത്വങ്ങൾ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാഷ്ട്രത്തിന്റെ ബഹുസ്വരതയും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്ട്രത്തെ കൂടുതൽ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ. ഭാരതത്തിന്റെ നവോത്ഥാനത്തിനും സാംസ്കാരിക പുരോഗതിക്കും വിദ്യാഭ്യാസനേട്ടങ്ങൾക്കും സ്വതന്ത്രപ്രാപ്തിക്കും നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള രാഷ്ട്രനേതാക്കളുടെ പ്രവർത്തനശൈലി ഈ സർക്കാരിനും തുടരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഇപ്രകാരമുള്ള രാഷ്ട്രനിർമാണയത്നങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു. 

സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

Latest News

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പിന് ‘മൈക്രോ മൈനോരിറ്റി’ പദവി അനിവാര്യം!

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു സീറോമലബാർ സഭ ആസ്ഥാനം സന്ദർശിച്ചപ്പോൾ, കേരളത്തിലെ ക്രൈസ്തവ സമൂഹം ദീർഘകാലമായി ഉന്നയിക്കുന്ന 'മൈക്രോ മൈനോരിറ്റി' (Micro-Minority) പദവി...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി മേജര്‍ ആര്‍ച്ചുബിഷപ്പ് കൂടിക്കാഴ്ച നടത്തി

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്, പരിശുദ്ധ പിതാവു ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി 2025 ഡിസംബര്‍ 15 നു രാവിലെ 10 മണിക്കു...

ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റി വയ്ക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കാക്കനാട്: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസസ്ഥാ പനങ്ങളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കേരള,...

ESA, വന്യജീവിആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം: സീറോമലബാർ സഭ

രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിൻ്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ESA വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്, യാതൊരു സാവകാശവും അനുവദിക്കാതെ, ഏപ്രിൽ 30 നു മുമ്പായി റിപ്പോർട്ട്...