സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് നമുക്ക് തുടരാം: ലെയോ പാപ്പ

Published on

മധ്യപൂര്‍വ്വേഷ്യയിലെയും ഇറാനിലെയും സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. മാർച്ച് ഒന്ന് ഞായറാഴ്ച നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ പ്രതികരണം. പരസ്പര ഭീഷണികളിലൂടെയോ, നാശം, വേദന, മരണം എന്നിവ വിതയ്ക്കുന്ന ആയുധങ്ങളിലൂടെയോ അല്ല സ്ഥിരതയും സമാധാനവും കെട്ടിപ്പടുക്കുന്നതെന്നും മറിച്ച് ന്യായയുക്തവും ആധികാരികവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണത്തിലൂടെ മാത്രമാണെന്നും പാപ്പ പറഞ്ഞു.

വലിയ അനുപാതത്തിലുള്ള ഒരു ദുരന്തത്തിന്റെ സാധ്യത അഭിമുഖീകരിക്കുമ്പോൾ, അത് പരിഹരിക്കാനാവാത്ത വിടവായി മാറുന്നതിനുമുമ്പ്, തടയാനുള്ള ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ, രാജ്യങ്ങളോടും സഖ്യ കക്ഷികളോടും പാപ്പ ആഹ്വാനം ചെയ്തു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സമീപ ദിവസങ്ങളിൽ ഉടലെടുത്ത യുദ്ധസാഹചര്യങ്ങളെ പരാമർശിച്ച പാപ്പ, സംഭാഷണത്തിലേക്കുള്ള ഒരു അടിയന്തര തിരിച്ചുവരവിനായി ഇരു രാജ്യങ്ങളെയും ക്ഷണിക്കുവെന്നും പാപ്പ പറഞ്ഞു.

നയതന്ത്രത്തില്‍ അതിന്റെ ശരിയായ പങ്ക് വീണ്ടെടുക്കാനും നീതിയിൽ അധിഷ്ഠിതമായ സമാധാനപരമായ നിലനിൽപ്പിനായി ആഗ്രഹിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉയർത്തിപ്പിടിക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു. ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ഐക്യം നിലനിൽക്കാൻ പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. “നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് തുടരാം. ദൈവത്തിന്റെ ദാനമായ സമാധാനത്തിന് മാത്രമേ ജനങ്ങൾക്കിടയിലുള്ള മുറിവുകൾ ഉണക്കാൻ കഴിയൂ.” -പാപ്പ കൂട്ടിച്ചേർത്തു.

Latest News

ആത്മീയതയിൽ ആഴപ്പെടാം; പറോക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

​തൃശ്ശൂർ: തൃശ്ശൂർ മേരിമാതാ മേജർ സെമിനാരിയിലെ പറോക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (PAROC) ആഭിമുഖ്യത്തിൽ നടത്തുന്ന 'ക്രിസ്റ്റ്യൻ സ്പിരിച്വൽ പ്രാക്ടീസസ്' (Christian Spiritual Practices - Batch...

കുടിയേറ്റത്തെ ആസ്പദമാക്കി 64-ാമത് എൽ.ആർ.സി. സെമിനാർ

കാക്കനാട്: മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് എൽ.ആർ.സി. സെമിനാർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ...

രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം

കാക്കനാട്: സീറോമലബാർസഭയുടെ സമർപ്പിതർക്കുവേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ 2026 മെയ് 25 നു രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം...

ജീവൻ ജ്യോതി’ കെറിഗ്മ പരിശീലന പരിപാടി സമാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ അൽമായ മിഷനറി പ്രസ്ഥാനമായ ‘ജീവൻ ജ്യോതി’യുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഘോഷകർക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് 2026 മെയ് 12...

ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹുമാനിത്താസ് പുറത്തിറക്കി

വത്തിക്കാൻ സിറ്റി: നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം ( എന്ന കാലികപ്രസക്തമായ പ്രമേയത്തെ ആധാരമാക്കി മാഗ്നിഫിക്ക ഹുമാനിത്താസ് (Magnifica Humanitas) എന്ന പേരിൽ തയ്യാറാക്കിയ...