ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പ്‌ നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌: പ്രതിഷേധമറിയിച്ച് പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ

Published on

പാലക്കാട്‌: ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഉത്തരക്കടലാസ്‌ മൂല്യനിര്‍ണയ ക്യാമ്പ്‌ നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റവും സ്വതന്ത്രമായി മതാനുഷ്ഠാനങ്ങള്‍ നടത്താനുള്ള പൗരന്റെ ഭരണഘടനാ അവകാശത്തിന്റെ ലംഘനവുമാകയാല്‍ ഈ ഉത്തരവ്‌ അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടു പാലക്കാട്‌ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് അനുഷ്ഠിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും പൗരനു ഭരണഘടന നല്‍കുന്ന മാലികാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ്‌ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നു യോഗം വിലയിരുത്തി. ക്രൈസ്തവര്‍ ഏറ്റവും പൂജ്യവും പരിപാവനവുമായി കരുതുന്ന ഉയിര്‍പ്പ്‌ തിരുനാള്‍ വ്യക്തിപരമായ അനുഭവവും മതപരമായ വിശ്വാസ ആചാരവുമാണ്‌. ഈ മൗലിക അവകാശങ്ങള്‍ ഒരു ഉത്തരവിലൂടെ സര്‍ക്കാര്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനെതിരേ പാലക്കാട്‌ രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും യോഗം അറിയിച്ചു. പാലക്കാട്‌ രൂപതയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദ്വീതീയ എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ പഠന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ യോഗം രൂപതാധ്യക്ഷന്‍ ബിഷപ്‌ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.

പാലക്കാട്‌ രൂപത ഇതിനോടകം ഇരുനുറിലധികം ഭവനങ്ങള്‍ പണിതു കൊടു ത്തതിന്‌ പുറമെ സുവര്‍ണ ജുബിലിയോടനുബന്ധിച്ച്‌ അമ്പത്‌ ഭവനങ്ങളുടെ നിര്‍മാണം, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കല്‍, ഫൊറോന കുടുംബ സം ഗമങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ജൂബിലി വര്‍ഷത്തില്‍ ചെയ്യുന്നുണ്ടെന്നും ബിഷപ്‌ അറിയിച്ചു.

വിവിധ വിഷയങ്ങളിന്‍മേലുള്ള ചര്‍ച്ചയ്ക്ക്‌ വികാരി ജനറാള്‍ മോണ്‍. ജീജോ ചാലയ്ക്കല്‍ നേതൃത്വം നല്കി. രൂപത ഫാമിലി അപ്പസ്തോലേറ്റ്‌ ഡയറക്ടര്‍ ഡോ. അരുണ്‍ കലമറ്റത്തില്‍ വിഷയാവതരണം നടത്തി. യോഗത്തില്‍ ജനറല്‍ സ്രെകട്ടറി ഫാ. ജോയി ചീക്കപ്പാറ സ്വാഗതവും സെറാ ഫിക്‌ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടെറസിന പ്രാര്‍ഥനയും നടത്തി. എഴുപത്തിയഞ്ചാം സമ്മേളനത്തിന്റെ റിപ്പോര്‍ട്ട രൂപതാ സ്വെകട്ടറി സണ്ണി നെ ടുംപുറം അവതരിപ്പിച്ചു.

ഫാ. റെജി പെരുമ്പിള്ളി, ഫാ. സജി വട്ടുകുളം, ഡെന്നി തെങ്ങുംപള്ളി, കത്തോലിക്കാ കോണ്‍ഗ്രസ്‌ രൂപത പ്രസിഡന്റ തോമസ്‌ ആന്റണി, ശശി പോള്‍ വാളയാര്‍, ജസ്റ്റസ്‌ ശ്രീകൃഷ്ണപുരം, ആലീസ്‌ ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചക്ക്‌ നേതൃത്വം നല്കി. അജണ്ട കമ്മിറ്റി അംഗം ഡെന്നീസ്‌ ചീരന്‍ നന്ദി പറഞ്ഞു.

Latest News

സമുദായ ശക്തീകരണ വർഷം; പാലക്കാട് രൂപതാതല ഉദ്‌ഘാടനം

പാലക്കാട്: സീറോമലബാർ സമുദായത്തിന്റെ ശാക്തീകരണവും പ്രതിസന്ധി പരിഹാരവും ലക്ഷ്യമിട്ടുള്ള 'സമുദായ ശക്തീകരണ വർഷം 2026' ന്റെ പാലക്കാട് രൂപതാതല' ഉദ്ഘാടനം ഫെബ്രുവരി 28 ശനിയാഴ്ച മുണ്ടൂർ...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

പാലക്കാട് രൂപത രണ്ടാം എപ്പാർക്കിയൽ അസംബ്ലി ഉദ്ഘാടനം ചെയ്യപ്പെട്ടു.

പാലക്കാട്: ഏപ്രിൽ 15 മുതൽ 18 വരെ ഏഴക്കാട് യുവക്ഷേത്ര കോളേജിൽ വച്ച് നടക്കുന്ന പാലക്കാട് രൂപതയുടെ രണ്ടാം എപ്പാർക്കിയൽ അസംബ്ലി തിങ്കളാഴ്ച വൈകിട്ട് 6...

പാലക്കാട് രൂപത സമർപ്പിത സംഗമം നടത്തി

പാലക്കാട്: പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് രൂപതയിലെ സമർപ്പിതരുടെയും രൂപതയിൽ നിന്നുള്ള സമർപ്പിതരുടെയും സംഗമം സംഘടിപ്പിച്ചു. ഏപ്രിൽ ആറിന് രാവിലെ 10 മണിക്ക് കത്തീഡ്രൽ...