വാഴവെട്ട് കർഷകരോടുള്ള സർക്കാർ വെല്ലുവിളി: അഡ്വ. ബിജു പറയന്നിലം

Published on

വാരപ്പെട്ടി: കോതമംഗലം വാരപ്പെട്ടിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന്മാർ കർഷകന്റെ കുലച്ച വാഴകൃഷി വെട്ടി നശിപ്പിച്ചത് കർഷകരോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനവും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ദാർഷ്ട്യവും വെല്ലുവിളിയുമാണ് തെളിയിക്കുന്നത് എന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം.  ജനാതിപത്യ സംവിധാനത്തിൽ ഉദ്യോഗസ്ഥരാജ് ഒരു കാരണവശാലും അനുവദിക്കില്ല എന്നും കർഷക വിഷയങ്ങളിൽ സർക്കാർ ഉദാസീനത വെടിഞ്ഞ് കർഷകരോടൊപ്പം നിലകൊള്ളണമെന്നും ഈ കർഷകന്റെ ബാങ്ക് ലോൺ സർക്കാർ അടച്ച് തീർത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും അഡ്വ. ബിജു പറയനിലം ആവശ്യപ്പെട്ടു. കുലച്ച വാഴ വീണ്ടും വളരില്ല എന്നിരിക്കെ ബാലിശമായ കാരണങ്ങൾ പറഞ് കുലച്ച വാഴകൾ വെട്ടി നശിപ്പിച്ചത് ഉദ്യോഗസ്ഥ വീഴചകൾ മറച്ച് വക്കുന്നതിനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ്. ഈ വാഴവെട്ടലിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ഇവരെ വെള്ള പൂശുന്നതിനുള്ള കെ.എസ്.ഇ.ബിയുടെ ശ്രമങ്ങൾ അവസാനിപ്പിക്കുകയും വേണം.  

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ. ജോസ് കുട്ടി ജെ ഒഴുകയിൽ, ബെന്നി ആന്റണി, ഐയ്പച്ചൻ തടിക്കാട്ട്, കോതമംഗലം രൂപത ഡയറക്ടർ ഫാ. ഇമ്മാനുവൽ പിച്ചളക്കാട്ട്, രൂപത ഭാരവാഹികളായ ജോസ് പുതിയേടം, ജോൺ മുണ്ടംകാവിൽ, അബി മാത്യൂസ് തുടങ്ങിയവർ അടങ്ങിയ സംഘം വാരപ്പെട്ടിയിലെ സ്ഥലം സന്ദർശിച്ചു.

Latest News

ജീവൻ ജ്യോതി’ കെറിഗ്മ പരിശീലന പരിപാടി സമാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ അൽമായ മിഷനറി പ്രസ്ഥാനമായ ‘ജീവൻ ജ്യോതി’യുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഘോഷകർക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് 2026 മെയ് 12...

അൽമായ സുവിശേഷ പ്രഘോഷകരുടെ സമ്മേളനം

സീറോമലബാർസഭയുടെ അൽമായ മിഷനറ്റി പ്രസ്‌ഥാനമായ ജീവൻ ജ്യോതി, സുവിശേഷം പ്രഘോഷിക്കുന്ന എല്ലാ അല്‌മായരുടെയും ഒന്നിച്ച് വിളിച്ചുചേർക്കുന്നു. വരുന്ന മെയ് പതിനാറാം തീയതി ശനിയാഴ്ച്ച രാവിലെ പത്തുമണി...

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഇന്ന് സപ്തതി!

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് എഴുപതിന്റെ നിറവിൽ. തൃശ്ശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ...

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാർ നടപടിയെ സ്വാഗതം ചെയ്തു സീറോമലബാർ സഭ

തിരുവനന്തപുരം : ക്രിസ്‌ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ജസ്റ്റിസ്...

ക്രൈസ്തവർക്ക് അതിന്യൂനപക്ഷ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ; പരിഗണിക്കുമെന്ന ഉറപ്പ് നൽകി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

കൊച്ചി : രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവിനോട് അഭ്യർത്ഥിച്ച് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ....