കാക്കനാട് : മിഷൻ സന്ദേശവുമായി ഇന്ത്യയിലേയ്ക്ക് എത്തിച്ചേർന്ന എസ്.എം.വൈ.എം. മെൽബൺ രൂപത പ്രതിനിധികളെ എസ്.എം.വൈ.എം ഗ്ലോബൽ സമിതി സ്വാഗതം ചെയ്തു. മെൽബൺ രൂപത ഡയറക്റർ ശ്രീ സോജിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതിനിധികൾ ഇന്ത്യയിൽ എത്തിയത്. എസ്.എം.വൈ.എം. ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്ര പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കൽ ആനിമേറ്റർ സി. ജിൻസി MSMI എന്നിവർ ചേർന്നാണ് പ്രതിനിധികളെ സ്വാഗതം ചെയ്തത്. ടോണിയ, ജോയൽ, ഹിൽഡാ, ജെസ് വിൻ തുടങ്ങിയവർ ആണ് മറ്റു പ്രതിനിധി അംഗങ്ങൾ. മിഷൻ ചൈതന്യത്തോടെ എസ്.എം.വൈ.എം. പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിനിധി അംഗങ്ങൾ സംസാരിച്ചു.



