ഇരിങ്ങാലക്കുട രൂപതയിൽ ഗ്രെയ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു

Published on

കല്ലേറ്റുംകര: 141 ഇടവകകളിലായി വിജ്ഞാനത്തിൻ്റെയും വിനോദത്തിന്റെയും വിശ്വാസനിറവിൻ്റെയും മൂന്ന് ദിവസങ്ങൾക്ക് വേദിയൊരുക്കുന്ന ഗ്രെയ്സ് ഫെസ്റ്റിന്റെ രൂപതാതല ഉദ്ഘാടനം 2024 ഏപ്രിൽ 1 തിങ്കളാഴ്ച രാവിലെ 9.30 ന് കല്ലേറ്റുംക്കര ഇൻഫന്റ് ജീസസ് ഇടവകയിൽ വച്ച് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നിർവഹിച്ചു.

ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും കുറവുകളിൽ ദൈവത്തിന്റെ കരം പിടിക്കുവാനും ഈശോയുമായി ചങ്ങാത്തം കൂടുവാനും പരസ്പരം നല്ല സൗഹൃദങ്ങൾ വളർത്താനും സഹായിക്കുന്ന ദിനങ്ങൾ ആണ് ഗ്രെയ്സ്ഫെസ്റ്റ് എന്ന് അഭിവന്ദ്യ പിതാവ് ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു.

പ്രാർത്ഥനയിലൂന്നിയ ജീവിതനവീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ക്ലാസുകളിലൂടെയും ,കഥകളിലൂടെയും ,വിശുദ്ധരുടെ ജീവചരിത്രത്തിലൂടെയും, കളികളിലൂടെയും, പാട്ടുകളിലൂടെയും, പ്രാർത്ഥനയിൽ അധിഷ്ഠിതമായ ഒരു ജീവിതം പരിശീലിക്കാൻ കുട്ടികളെ സഹായിക്കുകയാണ് ഗ്രെയ്സ് ഫെസ്റ്റ് എന്നതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഗ്രെയ്സ് ഫെസ്റ്റിന്റെ വിഷയങ്ങളെക്കുറിച്ചുള്ള അറിവുകളും , ഓരോ ദിവസവും ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഗ്രെയ്സ് ഫെസ്റ്റ് പുസ്തകം അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു.

മതബോധന രൂപത ഡയറക്ടർ ഫാ. ഡോ. റിജോയ് പഴയാറ്റിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ഇടവക വികാരി ഫാ. വർഗീസ് അരീക്കാട്ട്‌ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിൻ പാറക്കൽ രൂപത മതബോധന ആനിമേറ്റർ ശ്രീ ജോസ് കാളൻ, മതബോധന ഹെഡ്മിസ്ട്രസ് ശ്രീമതി ഷെർളി രാജു, പി ടി എ പ്രസിഡന്റ് ശ്രീ. ഷിജോ പോഴൊലിപറമ്പിൽ, കൈക്കാരൻ ശ്രീ.ഡെന്നി പെല്ലിശ്ശേരി ബ്രദർ ജോയൽ പുല്ലേലി എന്നിവർ പ്രസംഗിച്ചു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് ഭക്തി സാന്ദ്രമായി

ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തിന്റെ ശക്തിയും ചൈതന്യവും പങ്കുവെച്ച് ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോൺഗ്രസ് ക്രിസ്തു വിശ്വാസത്തിന്റെ ആഘോഷമായി. കേരളസഭാ നവീകരണത്തിന്റെയും രൂപത സുവർണ്ണ ജൂബിലി വാർഷികത്തിന്റെയും മുന്നോടിയായി...

കാർളോ ദിവ്യകാരുണ്യ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട: മെയ് 19 ന് ഞായറാഴ്ച നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നൊരുക്കമായി ദിവ്യകാരുണ്യ എക്സിബിഷൻ ഇരിഞ്ഞാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...