ഇരിങ്ങാലക്കുട രൂപത യുവജന വര്‍ഷം ഉദ്ഘാടനം ചെയ്തു

Published on

ഇരിങ്ങാലക്കുട: പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ 2022ല്‍ പ്രഖ്യാപിച്ച സിനാഡാത്മക സഭയുടെ നവീകരണ യത്‌നത്തിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്ക സഭയില്‍ 2024 യുവജന വര്‍ഷമായിട്ട് ആചരിക്കുകയാണ്. യുവജന ശുശ്രൂഷയില്‍ പുതിയ ഉണര്‍വ് നല്‍കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയിലും ഇന്ന് യുവജന വര്‍ഷം അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് തിരി തെളിയച്ച് ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറല്‍മാരും, വിവിധ സന്യാസ സഭകളുടെ പ്രൊവിന്‍ഷ്യാളമ്മമാരും ഇരിങ്ങാലക്കുട രൂപതയിലെ യുവജന പ്രസ്ഥാനങ്ങളായ ജീസസ് യൂത്ത്, സിഎല്‍സി, കെസിവൈഎം എന്നീ സംഘടനകളുടെ ഡയറക്ടര്‍മാരും ഭാരവാഹികളും യുവജന പ്രതിനിധികളും ദീപം തെളിയിച്ചു.
‘കണ്ണില്‍ കനവും കരളില്‍ കനലും കാലില്‍ ചിറകുമുള്ള ക്രൈസ്തവ യുവത്വം’ എന്ന ആപ്തവാക്യം ഉള്‍ക്കൊള്ളുന്ന ലോഗോ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു. യുവജന വര്‍ഷ പ്രാര്‍ത്ഥന നടത്തി. വിവിധ കര്‍മ്മ പരിപാടികള്‍ അവതരിപ്പിച്ചു. മോണ്‍. ജോസ് മഞ്ഞളി, ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്‌ല, യൂത്ത് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി, കെസിവൈഎം ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, സിഎല്‍സി ഡയറക്ടര്‍ ഫാ. അരുണ്‍ തെക്കിനിയത്ത്, ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ. ജോയല്‍ ചെറുവത്തൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് ഭക്തി സാന്ദ്രമായി

ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തിന്റെ ശക്തിയും ചൈതന്യവും പങ്കുവെച്ച് ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോൺഗ്രസ് ക്രിസ്തു വിശ്വാസത്തിന്റെ ആഘോഷമായി. കേരളസഭാ നവീകരണത്തിന്റെയും രൂപത സുവർണ്ണ ജൂബിലി വാർഷികത്തിന്റെയും മുന്നോടിയായി...

കാർളോ ദിവ്യകാരുണ്യ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട: മെയ് 19 ന് ഞായറാഴ്ച നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നൊരുക്കമായി ദിവ്യകാരുണ്യ എക്സിബിഷൻ ഇരിഞ്ഞാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...