ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ മെയ്‌ 19ന്‌

Published on

ഇരിങ്ങാലക്കുട: കേരളസഭാ നവീകരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളോടെ മെയ്‌ 19 ന്‌ ഇരിങ്ങാലക്കുട രൂപതയില്‍ ‘ദിവ്യകാരുണൃയ കോണ്‍ഗ്രസ്‌” നടത്തുന്നു. രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‌ വേദിയൊരുങ്ങുന്നത്‌. ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ ക്രേന്ദികരിച്ചാണ്‌ ബൃഹത്തായ ഈ ആത്മീയോത്സവം. രൂപതയിലെ 141 ഇടവകകളിലെ 60,000 കുടുംബങ്ങളെ പ്രതിനിധീകരിച്ച്‌ 15,000 ത്തോളം പേര്‍ പങ്കെടുക്കും.

സാര്‍വ്വ്രതിക കത്തോലിക്കാസഭയില്‍ സഭാസ്ഥാപനദിനമായി ആചരിക്കപ്പെടുന്ന ‘പെന്തക്കുസ്ത’ തിരുനാള്‍ ദിനമാണ്‌ മെയ്‌ 19 ഞായര്‍. രാവിലെ 10 മുതല്‍ സെമിനാറുകള്‍, ദിവ്യബലി, ദിവൃകാരുണ്യ ആരാധന, വൈകീട്ട്‌ ഇരിങ്ങാലക്കുട നഗരത്തിലൂടെയുള്ള പ്രൌഡഗംഭീരമായ ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയാണ്‌ ആത്മീയസംഗമത്തിന്റെ മുഖ്യഘടകങ്ങള്‍.

ദിവൃകാരുണൃ കോണ്‍ഗ്രസിനുള്ള വിപുലമായ ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. രൂപത ഭവനത്തില്‍ നടന്ന വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടേയും കോ-ഓര്‍ഡിനേറ്റര്‍മാരുടേയും സമ്പൂര്‍ണ്ണ സമ്മേളനം ഒരുക്കങ്ങള്‍ വിലയിരുത്തി. മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. 250 പേര്‍ അടങ്ങുന്ന 14 കമ്മിറ്റികളാണ്‌ തയ്യാറെടുപ്പുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ദിവ്യകാരുണൃ കോണ്‍ഗ്രസിനുള്ള തയ്യാറെടുപ്പുകള്‍ ഇടവകകളില്‍ ആരംഭിച്ചിട്ടുണ്ട്‌. കുടുംബം, ഇടവക, ഫൊറോന തലങ്ങളില്‍ അതിവിപുലമായ ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌.

ക്രൈസ്തവ ജീവിതത്തിന്റെ ക്രേന്ദ്രമായ ദിവ്യകാരുണ്യ യേശുവിലുള്ള വിശ്വാസം ആഴപ്പെടുത്തുക, സഭയിലും സമൂഹത്തിലുമുള്ള കൂട്ടായ്മയും സഹൃദവും ശക്തിപ്പെടുത്തുക, ദിവ്യകാരുണ്യത്തിലൂടെ സഹജീവികളോടുള്ള ജീവകാരുണ്യം കൂടുതല്‍ യാഥാര്‍ത്ഥ്യമാക്കുക എന്നിവയാണ്‌ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങളെന്ന്‌ മാര്‍ പോളി കണ്ണൂക്കാടന്‍ ഓര്‍മ്മിപ്പിച്ചു.

ഇരിങ്ങാലക്കുട വിദ്യാജ്യോതിയില്‍ സ്വാഗതസംഘം ഓഫീസ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍, വികാരി ജനറല്‍ മോണ്‍. ജോസ്‌ മാളിയേക്കല്‍, ജനറല്‍ കണ്‍വീനര്‍ റവ. ഡോ. റിജോയ്‌ പഴയാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാ കമ്മിറ്റികളുടെയും കണ്‍വീനര്‍മാര്‍ മീറ്റിംഗുകളിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയുണ്ടായി.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് ഭക്തി സാന്ദ്രമായി

ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തിന്റെ ശക്തിയും ചൈതന്യവും പങ്കുവെച്ച് ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോൺഗ്രസ് ക്രിസ്തു വിശ്വാസത്തിന്റെ ആഘോഷമായി. കേരളസഭാ നവീകരണത്തിന്റെയും രൂപത സുവർണ്ണ ജൂബിലി വാർഷികത്തിന്റെയും മുന്നോടിയായി...

കാർളോ ദിവ്യകാരുണ്യ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട: മെയ് 19 ന് ഞായറാഴ്ച നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നൊരുക്കമായി ദിവ്യകാരുണ്യ എക്സിബിഷൻ ഇരിഞ്ഞാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...