27-ാം പാലയൂർ മഹാതീർത്ഥാടനം വിശ്വാസ സാഗരമായി

Published on

പാലയൂർ: തൃശ്ശൂർ അതിരൂപതയുടെ 27-ാം പാലയൂർ മഹാതീർത്ഥാടനത്തിൽ എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന വിശ്വാസമന്ത്രണം ഏറ്റുപറഞ്ഞ് അനേകായിരങ്ങൾ മാർത്തോമാശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയുരിന്റെ പുണ്യഭൂമിയിലേക്ക് തീർത്ഥാടകരായി എത്തിച്ചേർന്നു. മാർച്ച് 17 ഞായറാഴ്ച രാവിലെ 4 മണിക്ക് ലൂർദ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം കൃത്യം 5 മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് വികാരി പെരിയ ബഹു. ഫാ. ഡേവിസ് പുലിക്കോട്ടിലിനു മഹാതീർത്ഥാടനത്തിന്റെ പതാക കൈമാറിയതോടെ ആയിരങ്ങൾ അണിചേർന്നു. തീർത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോന പ്രതിനിധീകരിച്ച് 10 മേഖല പദയാത്രകൾ ആരംഭിച്ചു. ചേലക്കര- എരുമപ്പെട്ടി, വടക്കാഞ്ചേരി, കൊട്ടേക്കാട്, വേലൂർ, മറ്റം, പഴുവിൽ, കണ്ടശാങ്കടവ്, വലപ്പാട് തീരദേശം, നിർമ്മലപുരം, എന്നീ മേഖലകളിൽ നിന്ന് 11 മണിക്ക് പദയാത്രകൾ പാലയൂർ തീർത്ഥ കേന്ദ്രത്തിൽ എത്തിച്ചേർന്നു. പാലയൂരിൽ എത്തിച്ചേർന്ന മുഖ്യ പദയാത്രയുടെ പതാക പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ ഏറ്റുവാങ്ങികൊണ്ട് മുഖ്യ പദയാത്രയെ സ്വീകരിച്ചു.

രണ്ടാംഘട്ട മഹാതീർത്ഥാടനം പാവറട്ടി തീർത്ഥകേന്ദ്രത്തിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം 3 മണിക്ക് മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്നും പാവറട്ടി ഇടവക വികാരി ഫാ. ആന്റണി ചെമ്പകശ്ശേരി, കെ. സി. വൈ. എം, സി എൽ സി, ജീസസ് യൂത്ത് എന്നീ സംഘടനകളിലെ പ്രതിനിധികൾ പതാക ഏറ്റുവാങ്ങി ആരംഭിക്കുകയും തുടർന്ന് മോൺ. ജോസ് വല്ലൂരാന്റെ നേതൃത്വത്തിലുള്ള പദയാത്രയുടെ സമാപനത്തിൽ പതാക അഭിവന്ദ്യ പിതാക്കന്മാർ ഏറ്റുവാങ്ങി സ്വീകരിക്കുകയും പതാക സമ്മേളന വേദിയിൽ പ്രതിഷ്ടിക്കുകയും ചെയ്തു. തുടർന്ന് പൊതു സമ്മേളനവും നടന്നു. മദ്രാസ് മൈലാപ്പൂർ ആർച്ച്ബിഷപ്പ് റവ. ഡോ. ജോർജ് അന്തോണി സാമി ഉദ്ഘാടനം നിർവഹിച്ച പൊതുസമ്മേളനത്തിൽ തൃശ്ശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് അധ്യക്ഷപദവി അലങ്കരിക്കുകയും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു. മുൻ തൃശ്ശൂർ അതിരൂപതാധ്യക്ഷനും പാലയൂർ മഹാതീർത്ഥാടനം സ്ഥാപകനുമായ മാർ ജേക്കബ് തൂങ്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി. തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സമൂഹം അത് ഏറ്റു ചൊല്ലുകയും ചെയ്തു. പാലയൂർ മഹാതീർത്ഥാടനത്തിന്റെ ജനറൽ കൺവീനർ റവ. ഫാ. ജോസഫ് വൈക്കാടൻ സമ്മേളനത്തിന് നന്ദി രേഖപെടുത്തി. പാലയൂർ മഹാതീർത്ഥാടനം ചെയർമാൻ മോൺ. ജോസ് വല്ലൂരാൻ, വൈസ് ചെയർമാൻ മോൺ. ജോസ് കോനിക്കര എന്നിവർ പ്രസംഗിച്ചു.

പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ച് തീർത്ഥാടകർക്കായി മാർതോമാ മേജർ ആർക്കിഎപിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ രാവിലെ 6:30 മുതൽ തുടർച്ചയായി ദിവ്യബലിയും എത്തിച്ചേർന്ന മുപ്പതിനായിരത്തിൽ പരം ഭക്തജനങ്ങൾക്ക് നേർച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയാണ് സഭയുടെ അടിത്തറ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊട്ടേക്കാട്: കൂട്ടായ്മയാണ് സഭയുടെ അടിത്തറയെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കേരളത്തിലെ മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും കൂട്ടായ്മയെക്കുറിച്ചാണ് ആരാഞ്ഞത്....

ഏയ്ഞ്ചലോസ് 2024: മാലാഖമാരുടെ അത്യപൂര്‍വ്വസംഗമം

തൃശ്ശൂര്‍: മാലാഖമാരെപോലെ വെള്ളയുടുപ്പിട്ട് തലയില്‍ മുടിചൂടി അവരെത്തി. തൃശ്ശൂര്‍ അതിരൂപതയില്‍ നിന്ന് ഈ വര്‍ഷം ആഘോഷപൂര്‍വ്വമായി കുര്‍ബാന സ്വീകരിച്ച ആയിരത്തിയഞ്ഞൂറിലേറെ കുഞ്ഞുങ്ങള്‍. തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തിഡ്രല്‍ ദേവാലയത്തില്‍...