കണക്ക് തെറ്റാതെ ജീവിക്കാന്‍ പഠിക്കണം: മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്

Published on

തൃശൂര്‍: കണക്ക് തെറ്റാതെ ജീവിക്കാന്‍ പഠിക്കുകയാണ് പ്രധാനമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നടന്ന പ്രോഗ്രാമില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍പഠനകാലയളവില്‍ തനിക്ക് ഏറ്റവും കൂടുതല്‍ അടികിട്ടിയിട്ടുള്ളത് കണക്ക് മാഷില്‍ നിന്നായിരുന്നുവെന്ന് ഓര്‍മ്മകള്‍ അയവിറക്കിയ തട്ടില്‍ പിതാവ്, പട്ടസ്വീകരണത്തിന് മുമ്പ് പഴയ കണക്ക് മാഷിനെ ചെന്നുകണ്ട് അനുഗ്രഹം വാങ്ങാന്‍ പോയ സന്ദര്‍ഭവും അനുസ്മരിച്ചു. അന്ന് തന്നെ കെട്ടിപിടിച്ച് മാഷ് പറഞ്ഞത കണക്ക് പഠിപ്പിക്കാനല്ല കണക്ക് തെറ്റാതെ ജീവിക്കാന്‍ പഠിപ്പിക്കാന്‍ വേണ്ടിയാണ് നിന്നെ അടിച്ചതെന്നുമായിരുന്നു. തട്ടില്‍ പിതാവ് പറഞ്ഞു..അറിവിന്റെ ഗോപുരങ്ങളിലേക്ക് ആളുകളെ റോക്കറ്റ്‌പോലെ ഉയര്‍ത്തിവിടുക മാത്രമല്ല അറിവുള്ളവനെ തിരിച്ചറിവുള്ളവനാക്കി ഈ സമൂഹത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുകയാണ് കലാലയങ്ങള്‍ ചെയ്യേണ്ടത്. അറിവുള്ളതുകൊണ്ടുമാത്രമായില്ല, തിരിച്ചറിവുകൂടിയുണ്ടായിരിക്കണം. പൊതുസമൂഹത്തിന് വേണ്ടി സെന്റ് തോമസ് കോളജ് ചെയ്ത ശുശ്രൂഷ നാടിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ചെയ്ത ശുശ്രൂഷയാണ്. ഇവിടെനിന്നു പോയവരും ഇനി പോകാനിരിക്കുന്നവരുമെല്ലാം അറിവുള്ളവര്‍ മാത്രമല്ലതിരിച്ചറിവുള്ളവര് കൂടിയായിരിക്കണം എന്ന നിര്‍ബന്ധമുള്ള മാനേജ്‌മെന്റാണ് ഇവിടത്തേത്. സെന്റ് തോമസിന്റെ ചരിത്രത്തില്‍ ഇന്നുവരെ അഡ്മിഷനു വേണ്ടിയോ അപ്പോയ്ന്‍മെന്റിന് വേണ്ടിയോ ഒരുപൈസ പോലും വാങ്ങിയിട്ടില്ല. ഇനി വാങ്ങുകയുമില്ല അതുകൊണ്ടാണ് സെന്റ് തോമസിന് ഒരാവശ്യംവരുമ്പോള്‍ കൈ അയച്ച്എല്ലാവരും സംഭാവന കൊടുക്കുന്നത്.ദേവാലയമുറ്റത്ത് നില്ക്കുന്ന പ്രതീതിയാണ് ഇവിടെ നില്ക്കുമ്പോള്‍ ഉണ്ടാകുന്നത്. വാക്കുകള്‍ കൊണ്ട് എ്ന്നതിലേറെ ജീവിതം കൊണ്ട് വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒരു ശൈലിയായിരിക്കണം നമുക്കുണ്ടായിരിക്കേണ്ടത്.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയാണ് സഭയുടെ അടിത്തറ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊട്ടേക്കാട്: കൂട്ടായ്മയാണ് സഭയുടെ അടിത്തറയെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കേരളത്തിലെ മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും കൂട്ടായ്മയെക്കുറിച്ചാണ് ആരാഞ്ഞത്....

ഏയ്ഞ്ചലോസ് 2024: മാലാഖമാരുടെ അത്യപൂര്‍വ്വസംഗമം

തൃശ്ശൂര്‍: മാലാഖമാരെപോലെ വെള്ളയുടുപ്പിട്ട് തലയില്‍ മുടിചൂടി അവരെത്തി. തൃശ്ശൂര്‍ അതിരൂപതയില്‍ നിന്ന് ഈ വര്‍ഷം ആഘോഷപൂര്‍വ്വമായി കുര്‍ബാന സ്വീകരിച്ച ആയിരത്തിയഞ്ഞൂറിലേറെ കുഞ്ഞുങ്ങള്‍. തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തിഡ്രല്‍ ദേവാലയത്തില്‍...