കുടുംബവിശുദ്ധികരണം അമ്മമാരിലൂടെ: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

Published on

കാക്കനാട്: അമ്മമാരിലൂടെ കുടുംബങ്ങൾ വിശുദ്ധീകരിക്കപ്പെടണമെന്ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സീറോമലബാർ മാതൃവേദിയുടെ ഗ്ലോബൽ സമ്മേളനം താമരശ്ശേരി രൂപതയുടെ കോഴിക്കോടുള്ള PMOC പാസ്റ്ററൽ സെന്ററിൽവച്ച് ഉദ്‍​​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാക്കൾ സഭയുടെ ശക്തിയാണെന്നും അവരുടെ പ്രാർത്ഥനയും പ്രവർത്തനവും സഭയുടെ വളർച്ചയ്ക്ക് ആവശ്യമാണെന്നും അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു. ഗ്ലോബൽ മാതൃവേദിയുടെ ബിഷപ്പ് ഡെലഗേറ്റും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ പിതാവ് അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ഡെന്നി താണിക്കൽ സ്വാഗതം ആശംസിച്ചു. സി. ജീസാ സി.എം.സി., ആൻസി ചേന്നോത്ത്, സൗമ്യ സേവ്യർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനതലത്തിൽ എൻ.എസ്.എസ്സിന്റെ മികച്ച പ്രോഗ്രാം കോർഡിനേറ്റർക്കുള്ള അവാർഡ് നേടിയ സോളി തോമാസിനെയും മികച്ച സാമൂഹ്യപ്രവർത്തകയ്ക്കുള്ള നന്മ അവാർഡ് നേടിയ ആഗ്‌നസ് ബേബിയേയും സമ്മേളനത്തിൽ ആദരിച്ചു.

രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ റവ. ഫാ. മാത്യു തൂമുള്ളിൽ ‘ഉത്തമ ക്രിസ്ത്യാനിയെ വാർത്തെടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക്’ എന്ന വിഷയത്തിലും, ഡോ. ചാക്കോ കാളാംപറമ്പിൽ ‘ഉത്തരവാദിത്വപൂർണ്ണമായ മാതൃത്വം കുടുംബത്തിലും സഭയിലും സമുദായത്തിലും’ എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകൾ നൽകി. സീറോമലബാർ സഭയുടെ 23 രൂപതകളിൽനിന്നായി 135 അമ്മമാരും രൂപത ഡയറക്ടർമാരും ആനിമേറ്റേഴ്സുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Latest News

ജീവൻ ജ്യോതി’ കെറിഗ്മ പരിശീലന പരിപാടി സമാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ അൽമായ മിഷനറി പ്രസ്ഥാനമായ ‘ജീവൻ ജ്യോതി’യുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഘോഷകർക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് 2026 മെയ് 12...

അൽമായ സുവിശേഷ പ്രഘോഷകരുടെ സമ്മേളനം

സീറോമലബാർസഭയുടെ അൽമായ മിഷനറ്റി പ്രസ്‌ഥാനമായ ജീവൻ ജ്യോതി, സുവിശേഷം പ്രഘോഷിക്കുന്ന എല്ലാ അല്‌മായരുടെയും ഒന്നിച്ച് വിളിച്ചുചേർക്കുന്നു. വരുന്ന മെയ് പതിനാറാം തീയതി ശനിയാഴ്ച്ച രാവിലെ പത്തുമണി...

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഇന്ന് സപ്തതി!

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് എഴുപതിന്റെ നിറവിൽ. തൃശ്ശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ...

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാർ നടപടിയെ സ്വാഗതം ചെയ്തു സീറോമലബാർ സഭ

തിരുവനന്തപുരം : ക്രിസ്‌ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ജസ്റ്റിസ്...

ക്രൈസ്തവർക്ക് അതിന്യൂനപക്ഷ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ; പരിഗണിക്കുമെന്ന ഉറപ്പ് നൽകി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

കൊച്ചി : രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവിനോട് അഭ്യർത്ഥിച്ച് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ....