ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദര്‍ശനത്തിന് തുർക്കിയിൽ ആരംഭം

Published on

നിഖ്യ സൂനഹദോസിന്റെ 1700 ആം വാർഷിക ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ലെയോ മാർപാപ്പ തുര്‍ക്കിയുടെ മണ്ണില്‍ കാലു കുത്തി. ലിയോ പതിനാലാമൻ പപ്പയുടെ ആദ്യ അപ്പോസ്തോലിക സന്ദർശനമാണ് ഇത്. പാപ്പയും സംഘവും റോമില്‍ നിന്നു പുറപ്പെട്ട വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12:22 ന് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 02.52നു) അങ്കാരയിലെ വിമാനതാവളത്തിലെത്തി. അങ്കാരയിലുള്ള എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മാർപാപ്പയെ തുർക്കിയിലെ ഭരണകൂട നേതൃത്വവും സൈനികരും ചേര്‍ന്ന് സ്വീകരിച്ചു. നേരത്തെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ അപ്പസ്തോലിക യാത്രയെ “ചരിത്ര നിമിഷം” എന്നാണ് ലെയോ പാപ്പ വിശേഷിപ്പിച്ചത്.

ലോകമെമ്പാടും സമാധാനം പ്രധാനമാണെന്ന് പ്രഖ്യാപിക്കാനും, എല്ലാ ആളുകളെയും ഐക്യത്തിലേക്കും സഹോദര്യത്തിലേക്കും ക്ഷണിക്കാനും യാത്ര മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാധ്യമപ്രവർത്തകരോട് പറഞ്ഞിരിന്നു. ക്രിസ്ത്യൻ, മുസ്ലീം വിശ്വാസത്തിലുള്ളവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായാണ് ഈ യാത്രയെ കാണുന്നതെന്നും പാപ്പ സൂചിപ്പിച്ചിരിന്നു. തുർക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ മുസ്തഫ കെമാൽ അതാതുർക്കിന്റെ സ്മരണയ്ക്കായി നിർമ്മിച്ച അതാതുർക്ക് ശവകുടീരം സന്ദര്‍ശനമാണ് പാപ്പയുടെ യാത്ര ക്രമീകരണങ്ങളിലെ ആദ്യ പരിപാടി. അല്പം മുന്‍പ് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 03.55) ഇവിടെയെത്തിയ പാപ്പ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു. ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം തുര്‍ക്കിയുടെ പ്രസിഡന്റ് തയിബ് എർദോഗനുമായും സിവിൽ സൊസൈറ്റി പ്രതിനിധികളെയും നയതന്ത്ര സേനയെയും അഭിസംബോധന ചെയ്യാനുമായി അദ്ദേഹം പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് പോയി. ഇതിന് ശേഷം പാപ്പ വിമാനമാർഗം ഇസ്താംബൂളിലേക്ക് യാത്ര തിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

Latest News

അരികുകളിൽ നിന്നുള്ള പ്രത്യാശ: മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനം

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ 'അരികുകളിൽ' (Peripheries) കഴിയുന്നവരോടുള്ള തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിൽ ചരിത്രപരമായ 11 ദിവസത്തെ അപ്പസ്തോലിക...

ലെയോ പതിനാലാമൻ മാർ പാപ്പയുടെ പുതിയ അപ്പസ്തോലിക യാത്രകൾ

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ...

നോമ്പുകാലം തിരുവചന ശ്രവണത്തിന്റെ സമയം: ലെയോ മാർ പാപ്പ!

മാനസാന്തരത്തിനുള്ള സവിശേഷ സമയമായ നോമ്പുകാലം തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും ഫലപ്രദമാക്കണമെന്നു ലെയോ മാർ പാപ്പ. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ്, ആ വ്യക്തിയുമായി ബന്ധം...

അസാധാരണ കൺസിസ്റ്ററിയിൽ ഒത്തുചേർന്ന് പരിശുദ്ധ പിതാവും കർദ്ദിനാൾ സംഘവും

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ കൺസിസ്റ്ററിയിൽ. ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ, സഭാപരമായ രേഖകൾ,...

പ്രത്യാശയുടെ ജൂബിലിവർഷം സമാപിക്കുന്നു

റോംo: 2025 ലെ പ്രത്യാശയുടെ ജൂബിലിവർഷത്തിനു സമാപനംകുറിച്ച്, റോമിലെ നാല് പ്രധാന പേപ്പൽ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടച്ചുതുടങ്ങി. ഇതിനായുള്ള സമയക്രമം വത്തിക്കാൻ പുറത്തിറക്കി. ജൂബിലി...