മതാധ്യാപകർക്കുള്ള ട്രെയിനിംഗ് സംഘടിപ്പിച്ചു

Published on

കാക്കനാട്: സീറോ-മലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ പതിനൊന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപകർക്കായി ട്രെയിനിംഗ് നടത്തി. സീറോ-മലബാർ സഭയുടെ ചാൻസിലർ റവ. ഡോ. അബ്രഹാം കാവിൽപുരയിടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ക്രിസ്‌തുകേന്ദ്രീകൃതവും സഭാകേന്ദ്രീകൃതവും സമഗ്രവുമായ ഒരു വിശ്വാസ പരിശീലനത്തിന്റെ പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് അദ്ദേഹം എല്ലാവരേയും ഓർമ്മിപ്പിച്ചു. പ്രസ്‌തുത സമ്മേളനത്തിൽ പതിനൊന്നാം ക്ലാസ്സിൻ്റെ അധ്യാപകസഹായി ബഹു. ജെയിംസ് ചക്യാത്ത് അച്ചന് നല്‌കി പ്രകാശനകർമ്മം നടത്തി. സമ്മേളനത്തിന് സി. ഹർഷ പ്രാർത്ഥനാഗാനവും, കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് സ്വാഗതവും സി. ജിൻസി ചാക്കോ എം എസ് എം ഐ നന്ദിയും അർപ്പിച്ചു. ഓരോ രൂപതകളിൽ നിന്നുള്ള പ്രതിനിധികളായി 60 പേർ സമ്മേളനത്തിൽ പങ്കെടുത്തു. ക്ലാസ്സുകൾക്ക് സീറോ മലബാർ സഭയുടെ മതബോധന കമ്മീഷൻ റിസോഴ്‌സ് പേഴ്സൺസ് നേതൃത്വം

നൽകി.

Latest News

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

വിശ്വാസ പരിശീലകരുടെ ഓൺലൈൻ വെബിനാർ ആരംഭിച്ചു

ജൂലൈ 16 മുതൽ 25 വരെ നടക്കുന്ന വിശ്വാസപരിശീലകരുടെ ഓൺലൈൻ വെബിനാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. വിശ്വാസം...

വിശ്വാസപരിശീലന പ്രതിഭാസംഗമം 2024

കാക്കനാട് : സീറോമലബാർസഭ വിശ്വാസപരിശീലന പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്നു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനം...

രക്ഷയുടെ പാതയിൽ 11 – ‘ക്രൈസ്തവജീവിതം സഭയിലും സമൂഹത്തിലും’ പാഠപുസ്തകം പ്രകാശനം ചെയ്തു

കാക്കനാട്: വിശ്വാസപരിശീലന പതിനൊന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിന്റെ പ്രകാശനകർമ്മം മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കലിന് നൽകിക്കൊണ്ട്...

കുട്ടികളെ ആകർഷിക്കുംവിധം വിശ്വാസപരിശീലനം നടപ്പാക്കണം: മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ

കുട്ടികളെ ആകർഷിക്കുംവിധം വിശ്വാസപരിശീലനം നടപ്പാക്കണമെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. 2023 മെയ് 2 രാവിലെ 10.00 മണിക്ക് കാക്കനാട് മൗണ്ട് സെന്റ്...