മാർ പവ്വത്തിൽ അനുസ്മരണമായി ‘പാദ്രിസ് കോർദേ’ കാഞ്ഞിരപ്പള്ളി രൂപതയിൽ

Published on

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ അനുസ്മരണമായി രൂപതയിലെ ഇടവകകളിൽ നടത്തപ്പെടുന്ന കുടുംബ നാഥൻമാർക്കുള്ള പരിശീലന പരിപാടിയായ ‘പാദ്രിസ് കോർദേ’ മാർ പവ്വത്തിൽ ചരമവാർഷിക ദിനമായ ഇന്ന് തുടക്കമാകും. മാർ പവ്വത്തിലിൻ്റെ കുടുംബങ്ങളെ സംബന്ധിച്ചുള്ള ദർശനങ്ങളെ ഉൾക്കൊള്ളിച്ച് നടത്തപ്പെടുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവ്വഹിക്കും. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മാർ പവ്വത്തിൽ അനുസ്മരണ പ്രഭാക്ഷണം നടത്തും. പൊടിമറ്റം നിർമ്മല റിന്യൂവൽ സെൻ്ററിൽ നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും.

രൂപതയിൽ പ്രഖ്യാപിച്ചിരിക്കുന്ന കുടുംബ വർഷം, മാർ യൗസേപ്പിതാവിൻ്റെ തിരുനാൾ, രൂപത സുവർണ്ണ ജൂബിലി എന്നിവയുടെ പശ്ചാത്തലത്തിൽ മാർ പവ്വത്തിൽ അനുസ്മരണമെന്ന നിലയിലാണ് രൂപത ഫാമിലി അപ്പസ്തോലേറ്റിൻ്റെ ആഭിമുഖ്യത്തിൽ രൂപത പിതൃവേദി പരിശീലന പരിപാടി ഏകോപിപ്പിക്കുന്നത്. ഇടവകകളിൽ ക്ലാസ്സ് നയിക്കുന്നതിനുള്ള റിസോഴ്സ് ടീമിനെ തയ്യാറാക്കി അയയ്ക്കുന്നതാണ്. ക്രൈസ്തവ കുടുംബനാഥൻമാരെന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിന് പിതാക്കൻമാർക്ക് സഹായകമാകുന്ന വിധത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കലാണ് പരിശീലന ചുമതല നിർവ്വഹിക്കുന്നത്.

Latest News

മാർ ജോസ് പുളിക്കൽ ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ അംഗം

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ കാറ്റെക്കെറ്റിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവിനെ അന്താരാഷ്ട്ര കാറ്റെക്കെറ്റിക്കൽ കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍...