ആലുവ: ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗഥ സന്യാസിനീ സമൂഹത്തിന്റെ മദര്‍ ജനറലായി സിസ്റ്റര്‍ മരിയ എലീസ കരിപ്പുക്കാട്ടിലിനെ തെരഞ്ഞെടുത്തു. 19-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഈ സന്യാസിനീ സമൂഹത്തിന്റെ ഇന്ത്യക്കാരിയായ ആദ്യ മദര്‍ ജനറലാണ് സിസ്റ്റര്‍ മരിയ എലീസ. പാലക്കാട് രൂപതയില്‍ കരിമ്പ് ഇടവകയില്‍ പരേതനായ ജോസഫ് – ത്രേസ്യ ദമ്പതികളുടെ മകളാണ്.


