ക്രിസ്തു ജയന്തി ജൂബിലി വർഷാഘോഷത്തിന് രാമനാഥപുരം രൂപതയിൽ തുടക്കം കുറിച്ചു.

Published on

നമ്മുടെ കർത്താവീശോ മിശിഹായുടെ ജനനത്തിന്റെ 2025-മത് വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ അനുസ്മരണമായി ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയിൽ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന് രാമനാഥപുരം രൂപതയിൽ തുടക്കം കുറിച്ചു .തിരുക്കുടുംബത്തിന്റ തിരുനാളായ ഡിസംബർ 29 ഞായറാഴ്ച രാവിലെ 8.30 മണിക്ക് രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് രാമനാഥപുരം പരിശുദ്ധ ത്രിത്വത്തിന്റെ കത്തീഡ്രലിൽ ജൂബിലി കവാടം തുറന്നു കൊണ്ട് ഉത്ഘാടനം ചെയ്തു.തദവസരത്തിൽ രൂപതയിൽ, വിശ്വാസ വർഷം- 2024 ന്റെ സമാപനവും ബൈബിൾ പ്രേഷിത വർഷം- 2025 ന്റെ ഉദ്ഘാടനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു.

തുടർന്ന് കത്തീഡ്രൽ ദൈവാലയത്തിൽ രാമനാഥപുരം രൂപതയ്ക്കു വേണ്ടി അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ സിഎംഐ പ്രേഷിത പ്രൊവിൻസ് വികാർ പ്രൊവിൻഷ്യാൾ ഫാ. വിത്സൻ ചക്യത്ത് സിഎംഐ, രൂപതാ ചാൻസലർ ഫാ. ജിയോ കുന്നത്തുപറമ്പിൽ, കത്തീഡ്രൽ വികാരി ഫാ.മാർട്ടിൻ പട്ടരുമഠത്തിൽ, രൂപതാ മൈനർ സെമിനാരി റെക്ടർ ഫാ.സജീവ് ഇമ്മട്ടി,രൂപതാ കാറ്റിക്കിസം ഡയറക്ടർ ഫാ.അമൽ പാലാട്ടി ,രൂപതാ കരിസ്മാറ്റിക് ഡയറക്ടർ ഫാ.ജയ്സൻ ചോതിരക്കോട്ട് എന്നിവർ സഹകാർമികരായിരുന്നു .രൂപതയിലെ സന്യാസ സമൂഹങ്ങളുടെ പ്രൊവിൻഷ്യാൾമാർ,വൈദികർ,സന്യസ്തർ,പാസ്റ്ററൽ കൗൺസിൽ അല്മായ അംഗങ്ങൾ,കൈക്കാരന്മാർ,വിവിധ സംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും രൂപതാ ഭാരവാഹികൾ, വൈദിക വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.
ക്രിസ്തു ജയന്തി ജൂബിലി വർഷാഘോഷങ്ങളുടെ രൂപതാ തല ഉത്ഘാടനത്തോടൊപ്പം രാമനാഥപുരം രൂപതാ സുവിശേഷവത്കരണം-2035 ന്റെ ഭാഗമായ വിശ്വാസ വർഷം-2024 ന്റെ സമാപനവും ബൈബിൾ സുവിശേഷവത്കരണം-2025 ന്റെ ഉത്ഘാടനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു.

കത്തീഡ്രൽ വികാരി ഫാ.മാർട്ടിൻ പട്ടരുമഠത്തിലിനോടൊപ്പം അസിസ്റ്റന്റ് വികാരി ഫാ.നെൽസൻ കളപ്പുരയ്ക്കൽ, കൈക്കാരന്മാരായ ജയ്സൻ പുത്തൂർ,ജെർസൻ ജോർജ്, ബിജു ഇത്താക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest News

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര

ഉത്സവപ്പറമ്പിൽ മഴവിൽ നിറങ്ങളിൽ ഉയർന്നു പറക്കുന്ന ബലൂണുകൾ… കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന അവയെ കൗതുകത്തോടെ നോക്കിനിൽക്കുകയാണ് ഒരു കൊച്ചു ബാലൻ. ബലൂൺ വിൽക്കുന്നയാളുടെ കൈകളിലെ പല...

അരികുകളിൽ നിന്നുള്ള പ്രത്യാശ: മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനം

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ 'അരികുകളിൽ' (Peripheries) കഴിയുന്നവരോടുള്ള തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിൽ ചരിത്രപരമായ 11 ദിവസത്തെ അപ്പസ്തോലിക...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും മേജർ ആർച്ചുബിഷപ്പിന്റെ സന്ദേശം

ഏപ്രിൽ മാസം തിരുസഭയെ സംബന്ധിച്ചിടത്തോളം ദൈവവിളികളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പ്രാർത്ഥിക്കാനും പ്രത്യേകം മാറ്റിവെച്ചിട്ടുള്ള ഒരു കാലയളവാണ്. ഈസ്റ്റർ തിരുനാളിന്റെ സന്തോഷം നിറഞ്ഞുനിൽക്കുന്ന ഈ മാസം, ആത്മീയമായ...

മൈനർ സെമിനാരി പരിശീലകർക്കായി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

കാക്കനാട്: മാറുന്ന കാലഘട്ടത്തിന്റെ ആവശ്യകതകൾക്കനുസൃതമായി വൈദിക പരിശീലന രീതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി സീറോമലബാർ സഭയുടെ മൈനർ സെമിനാരി പരിശീലകർക്കായി സഭ ആസ്ഥാനമായ കാക്കനാട്...

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: പഠനശിബിരം സംഘടിപ്പിച്ചു

കൊച്ചി: കേരളത്തിലെ ക്രൈസ്തവ സാമൂഹിക പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ വിലയിരുത്തുന്നതിനായി സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ കാക്കനാട്...