MCBS സമർപ്പിത സമൂഹത്തിന്റെ സ്ഥാപക ദിനം ആഘോഷിച്ചു

Published on

ആലുവാ: ദിവ്യകാരുണ്യ മിഷനറി (MCBS) സമർപ്പിത സമൂഹത്തിന്റെ സ്ഥാപനത്തിൻ്റെ 91 -ാം വാർഷികം മെയ് ഏഴാം തീയതി ആലുവായിലെ ചുണങ്ങംവേലിയിയിലുള്ളേ എം.സി.ബി.എസ്സ്. ജനറലേറ്റിൽ സമുചിതമായി ആഘോഷിച്ചു.

മെയ് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 9 ന് ആഘോഷമായ വിശുദ്ധ കുർബാന മധ്യേ 15 സെമിനാരി വിദ്യാർത്ഥികൾ സഭാവസ്ത്രം സ്വികരിക്കുകയും 16 പേർ നിത്യവ്രതവാഗ്ദാനം നടത്തുകയും ചെയ്യുന്നു. കല്യാൺ രൂപതാധ്യക്ഷൻ അഭിവദ്യ മാർ തോമസ് ഇലവനാൽ MCBS മുഖ്യകാർമ്മികത്വം വഹിച്ച വിശുദ്ധ കുർബാനയിൽ MCBS സുപ്പീരിയർ ജനറൽ വെരി.റവ. ഫാ. അഗസ്റ്റിൻ പായിക്കാട്ട് വചന സന്ദേശം നൽകി. പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ വെരി. റവ. ഫാ. ജോസഫ് കൈപ്പയിൽ, വെരി. റവ. ഫാ. മാത്യു ഓലിക്കൽ, വെരി. റവ.ഫാ. ജോസഫ് ചൊവ്വേലിക്കുടിയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

പൗരോഹിത്യ സ്വീകരണത്തിൻ്റെയും സന്യാസവ്രതവാഗ്ദാനത്തിൻ്റെയും സുവർണ്ണ, രജത ജൂബിലി ആഘോഷിക്കുന്ന 17 വൈദീകരെ പ്രസ്തുത സഭാ സ്ഥാപന ദിനത്തിൽ ആദരിച്ചു. മൺമറഞ്ഞ സഭാംഗങ്ങളുടെ ഓർമ്മയ്ക്കായി റവ.ഫാ സിറിയക് കോട്ടയരുകിൽ MCBS രചിച്ച Unfading Blossoms എന്ന ഗ്രന്ഥം മാർ തോമസ് ഇലവനാൽ സുപ്പീരിയർ ജനറൽ ഫാ. അഗസ്റ്റിൻ പായിക്കാട്ടിനു നൽകി പ്രകാശനം ചെയ്തു.

1933 മെയ് മാസം ഏഴാം തീയതി ചങ്ങനാശ്ശേരി അതിരൂപതയിലെ മല്ലപ്പള്ളിയിലെ മിഷൻ പള്ളിയിൽ അഭിവന്ദ്യ മാർ ജെയിംസ് കാളാശ്ശേരി പിതാവിൻ്റെ പൈതൃകമായ ആശീർവ്വാദത്തോടെ എളിയ രീതിയിലായിരുന്നു സഭയുടെ ആരംഭം. റവ. ഫാ. മാത്യു ആലക്കളം, റവ. ഫാ. ജോസഫ് പറേടം എന്നീ രണ്ടു വൈദികരെയാണ് ദൈവം എം.സി.ബി.എസ്. സഭയുടെ സ്ഥാപനത്തിനായി തെരഞ്ഞെടുത്തത്.

ഇന്നു ദിവ്യകാരുണ്യ മിഷനറി സഭയ്ക്കു മൂന്നു പ്രോവിൻസുകളിലായി 2 മെത്രാൻമാരും 504 വൈദീകരും പരിശീലനത്തിൻ്റെ വിവിധ വർഷങ്ങളിലായിരിക്കുന്ന 250ലേറെ വൈദീക വിദ്യാർത്ഥികളും ഉണ്ട്. ദിവ്യകാരുണ്യ മിഷനറി സഭയുടെ ജനറലേറ്റ് ആലുവായിലെ ചുണങ്ങംവേലിയിലാണ്. എമ്മാവൂസ് (കോട്ടയം) സീയോൻ ( കോഴിക്കോട്) പരംപ്രസാദ് (എറണാകുളം) മൂന്ന് പ്രൊവിൻസുകളാണ് സഭയ്ക്ക് ഇപ്പോഴുള്ളത്. വിശുദ്ധ കുർബാന കേന്ദ്രീകൃത ജീവിതത്തിലൂടെ അൾത്താരയിൽ നിന്നും അൾത്താരയിലേക്കും ജിവിതം നയിക്കാൻ ദിവ്യകാരുണ്യ മിഷനറി സഭ ശ്രമിക്കുന്നു.

Latest News

പ​റേ​ട​ത്തി​ല​ച്ച​ന്‍റെ അ​മ്പ​താം ച​ര​മ​വാ​ര്‍ഷി​കം ആ​ച​രി​ച്ചു

അ​​​തി​​​ര​​​മ്പു​​​ഴ: ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി സ​​​ഭ​​​യു​​​ടെ സ്ഥാ​​​പ​​​ക പി​​​താ​​​ക്ക​​​ന്മാ​​​രി​​​ല്‍ ഒ​​​രാ​​​ളാ​​​യ ജോ​​​സ​​​ഫ് പ​​​റേ​​​ട​​​ത്തി​​​ല​​​ച്ച​​​ന്‍റെ അ​​​മ്പ​​​താം ച​​​ര​​​മ​​​വാ​​​ര്‍ഷി​​​കം ഭ​​​ക്തി​​​നി​​​ര്‍ഭ​​​ര​​​മാ​​​യി ആ​​​ച​​​രി​​​ച്ചു. അ​​​തി​​​ര​​​മ്പു​​​ഴ​​​യി​​​ലു​​​ള്ള എം​​​സി​​​ബി​​​എ​​​സ് ലി​​​സ്യു മൈ​​​ന​​​ര്‍ സെ​​​മി​​​നാ​​​രി​​​യി​​​ല്‍ ന​​​ട​​​ന്ന...

പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ദൈ​വ​ശാ​സ്ത്ര കോ​ഴ്സ്: പ്രവേശനം തുടരുന്നു

കോ​​​​​ട്ട​​​​​യം: ക​​​​​ടു​​​​​വാ​​​​​ക്കു​​​​​ളം എം​​​സി​​​ബി​​​എ​​​സ് എ​​​​​മ്മാ​​​​​വൂ​​​​​സ് ദി​​​​​വ്യ​​​​​കാ​​​​​രു​​​​​ണ്യ പ​​​​​ഠ​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യു​​​​​ടെ ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര​​​​​ത്തി​​​​​ൽ ഡി​​​​​പ്ലോ​​​​​മ കോ​​​​​ഴ്സി​​​​ൽ ഇ​​​​പ്പോ​​​​ൾ ചേ​​​​രാം. വ​​​​​ട​​​​​വാ​​​​​തൂ​​​​​ർ പൗ​​​​​ര​​​​​സ്ത്യ വി​​​​​ദ്യാ​​​​​പീ​​​​​ഠ​​​​​ത്തി​​​​​ന്‍റെ കീ​​​​​ഴി​​​​​ൽ ന​​​​​ട​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന ഈ...

റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ പാ​​​യി​​​ക്കാ​​​ട്ട് സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍

കൊ​​​ച്ചി: ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പു​​​തി​​​യ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ന്‍ പാ​​​യി​​​ക്കാ​​​ട്ട് നി​​​യ​​​മി​​​ത​​​നാ​​​യി. റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് കോ​​​ണി​​​ക്ക​​​ല്‍ -​വി​​​കാ​​​ര്‍ ജ​​​ന​​​റ​​​ല്‍, പ്രേ​​​ഷി​​​ത പ്ര​​​വ​​​ര്‍​ത്ത​​​നം,...