കൊച്ചി: ദിവ്യകാരുണ്യ മിഷനറി സന്യാസസമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറലായി റവ. ഡോ. അഗസ്റ്റിന് പായിക്കാട്ട് നിയമിതനായി.
റവ. ഡോ. ജോസഫ് കോണിക്കല്‍ -വികാര്‍ ജനറല്‍, പ്രേഷിത പ്രവര്‍ത്തനം, റവ. ഡോ. സ്കറിയ കുന്നേല്‍-ദിവ്യകാരുണ്യ പ്രേഷിതത്വം, റവ. ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ -സാമൂഹ്യപ്രവര്‍ത്തനം, ഫാ. തോമസ് പോള്‍ ഇളയിടത്തുമഠത്തില്‍ -ധനകാര്യം, വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവര്‍ കൗണ്‍സിലര്‍മാരായും നിയമിതരായി. ആലുവ ചുണങ്ങംവേലിയിലുള്ള ജനറലേറ്റില്‍ പൊന്തിഫിക്കല്‍ ഡലഗേറ്റ് മാര്‍ തോമസ് ഇലവനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസംഘത്തിലാണ് പുതിയ നിയമനങ്ങള്‍ നടന്നത്.
ബംഗളൂരുവിലെ ജീവാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി പഠനകേന്ദ്രത്തിലെ ഡീന്‍ ഓഫ് സ്റ്റഡീസ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു റവ. ഡോ. അഗസ്റ്റിന് പായിക്കാട്ട്. എംസിബിഎസ് സിയോണ്‍ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യാളായും ജീവാലയയിലെ റെക്ടറായും സേവനമനുഷ്ഠിച്ചു. തലശേരി അതിരൂപതയിലെ പുളിങ്ങോം ഇടവകാംഗമാണ്.



