കാലഘട്ടം സഭാംഗങ്ങളിൽനിന്നും നിതാന്തജാഗ്രത ആവശ്യപ്പെടുന്നു: മാർ പെരുന്തോട്ടം

Published on

മുൻകാലങ്ങളേക്കാൾ എല്ലാ മേഖലകളിലും ജാഗ്രത അനിവാര്യമായ കാലഘട്ടത്തിലാണ് സഭാംഗങ്ങൾ ഇന്ന് ജീവിക്കുന്നതെന്നും നിലവിലെ രാഷ്ട്രീയ സാമൂഹികസാഹചര്യങ്ങളെ നിരന്തരം വീക്ഷിക്കുകയും നിതാന്തമായ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന്  അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു. അതിരൂപതാ പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതിയുടെ ഇരുപത്തിയഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങൾ മഹനീയമാണെന്നും അതിരൂപതയ്ക്ക് എല്ലാക്കാലത്തും അഭിമാനകരമാണെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു. അതിരൂപതയുടെ ഔദ്യോഗിക പഠനപ്രതികരണ വേദിയായ പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതിയുടെ രജതജൂബിലി  അതിരൂപതാകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അഭി. മെത്രാപ്പോലീത്ത. സമ്മേളനത്തിൽ അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ അധ്യക്ഷതവഹിച്ചു. അതിരൂപതാ മുൻ സിഞ്ചെള്ളൂസ് ഫാ. ജോസ് പി. കൊട്ടാരം സമിതിയുടെ ആരംഭകാലയനുഭവങ്ങൾ പങ്കുവച്ചു. കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിവികാരി ആർച്ചുപ്രീസ്റ്റ് ഫാ. മാണി പുതിയിടം ‘ആധുനിക കാലഘട്ടത്തിൽ സഭ ജാഗ്രത പുലർത്തേണ്ട മേഖലകൾ’ എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സ് നയിച്ചു. പബ്ലിക് റിലേഷൻസ് –  ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, അതിരൂപതാ പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, മുൻ പി.ആർ.ഒ. ജെ.സി. മാടപ്പാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതി അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് മൂന്നുപറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

മുൻ പബ്ലിക് റിലേഷൻസ് ഓഫീസേഴ്സ്, ജാഗ്രതാസമിതിയുടെ ആദ്യകാലം മുതൽ ഇപ്പോൾവരെയുള്ള അംഗങ്ങൾ, സംഘടനാപ്രതിനിധികൾ, ഫൊറോനാ കൗൺസിൽ സെക്രട്ടറിമാർ, ഫൊറോനാ ജാഗ്രതാസമിതി കൺവീനർമാർ, പാസ്റ്ററൽ കൗൺസിൽ എക്സിക്യുട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കേരള കത്തോലിക്കാ മെത്രാൻസമിതിക്കു പുതിയ നേതൃത്വം

കൊച്ചി: കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലിൻ്റെ (കെസിബിസി) പ്രസിഡൻറായി കോഴിക്കോട് അതിരൂപത ആധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തു. ഡിസംബർ 12 വെള്ളിയാഴ്ച പാലാരിവട്ടം പി‌ഓ‌സിയിൽ...

മാർ ജോസഫ് പവ്വത്തിൽ സീറോമലബാർ സഭയുടെ ഉഷകാലനക്ഷത്രം: മാർ റാഫേൽ തട്ടിൽ

മാർ ജോസഫ് പവ്വത്തിലിൻ്റെ ഒന്നാം ചരമവാർഷികാചരണം മാർച്ച് 18 തിങ്കളാഴ്ച ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ  രാവിലെ 9.15 ന് ആർച്ചുബിഷപ് പവ്വത്തിൽ ലിറ്റർജിക്കൽ റിസേർച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ "മാർ പവ്വത്തിൽ സഭാചാര്യനും സാമൂഹികപ്രതിഭയും" എന്ന വിഷയത്തെ അധികരിച്ച് നടത്തപ്പെട്ട പ്രഥമ അനുസ്മരണസിംപോസിയത്തോടെ ആരംഭിച്ചു.