കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ്.എം.വൈ.എം.ന് പുതുനേതൃത്വം

Published on

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി എസ്.എം. വൈ . എം  2024 പ്രവർത്തന വർഷ രൂപതാ തല ഭാരവാഹികളെ കണ്ടെത്തുന്നതിനായി കുട്ടിക്കാനം മരിയൻ കോളജിൽ  നടത്തപ്പെട്ട വാർഷിക സെനറ്റ് യോഗത്തിൽ പുതിയ ഭാരവാഹികൾ രൂപതാ ഡയറക്ടർ ഫാ. തോമസ് നരിപ്പാറയുടെ സാന്നിധ്യത്തിൽ സ്ഥാനമേറ്റു.  രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനെ രൂപതാ സമിതി സന്ദർശിക്കുകയും പുതിയ പ്രവർത്തന വർഷ കർമ്മ പരിപാടികളവതരിപ്പിച്ച് നിർദേശങ്ങളാരാഞ്ഞ് അനുഗ്രഹം തേടി. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ച വാർഷിക സെനറ്റിൽ മുൻ പ്രസിഡന്റ് അതുൽ കൊല്ലംപറമ്പിൽ അധ്യക്ഷനായിരുന്നു.

പുതിയ ഭാരവാഹികളായി അലൻ വെള്ളൂർ, തരക നാട്ട്കുന്ന് – പ്രസിഡന്റ്, അലോക തുരുത്തിപള്ളിയിൽ, മുറിഞ്ഞപ്പുഴ – വൈസ് പ്രസിഡന്റ്, അലൻ പടിഞ്ഞാറേക്കര, നരിയംപാറ- ജനറൽ സെക്രട്ടറി, അലൻ വേഴമ്പത്തോട്ടം, സന്യാസിയോട- ഡെപ്യൂട്ടി പ്രസിഡന്റ് , മെറിൻ വണ്ടാനത് ,ആനിക്കാട് – സെക്രട്ടറി, ഡാരൽ അന്ത്യാക്കുളം , പെരുന്തേനരുവി – ജോയിൻ സെക്രട്ടറി, അലൻ കല്ലുരാത്ത് ,കോരുത്തോട്  –  ട്രഷറർ, ജോസ്ന വെട്ടുകല്ലാംകുഴിയിൽ, വെള്ളാരംകുന്ന് – എസ് എം വൈ എം കൗൺസിലർ, ,  സച്ചു തൊട്ടിയിൽ ആലംപ്പള്ളി,ആൻ മരിയ കൊല്ലശ്ശേരിൽ കണമല എന്നിവർ കെ സി വൈ എം സിൻഡിക്കേറ്റ്, ടോം കൊച്ചുകുടിയിൽ കമ്പംമെട്ട്  – ഹൈറേഞ്ച് റെപ്രസെന്ററ്റീവ്, സോബിൻ സാജു  കാരികുളം – ലോ റേഞ്ച് റെപ്രസെന്ററ്റീവ്, സ്റ്റെഫിൻ മറ്റപ്പള്ളിൽ കോരുത്തോട്- മീഡിയ കോഡിനേറ്റർ എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍...

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാർ ജോസ് പുളിക്കൽ

എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ...