വൈവിധ്യത്തോടുള്ള ബഹുമാനം ജനാധിപത്യ ആവശ്യമാണ്: പാപ്പാ

Published on

മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ നേതൃത്വത്തിൽ, കസാഖിസ്ഥാൻ സർക്കാരിന്റെ പിന്തുണയോടെ വത്തിക്കാനിൽ വച്ച് നടക്കുന്ന പരമ്പരാഗത, ലോക മതനേതാക്കളുടെ സമ്മേളനത്തിലെ അംഗങ്ങളുമായി ഏപ്രിൽ മാസം നാലാം തീയതി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു. തദവസരത്തിൽ, നൂർ സുൽത്താൻ നാസർബയേവ് കേന്ദ്രവും, വത്തിക്കാൻ മതാന്തര സംവാദത്തിനായുള്ള ഡിക്കസ്റ്ററിയും തമ്മിൽ നടത്തിയ ധാരണാപത്രത്തിന്റെ ആദ്യഫലങ്ങൾ കാണുവാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പാപ്പാ എടുത്തു പറഞ്ഞു.

കസാഖിസ്ഥാൻ രാഷ്ട്രം സമൂഹത്തിനു നൽകുന്ന വലിയ സംഭാവനകളെ പാപ്പാ അനുസ്മരിച്ചു. മതങ്ങൾ, വിവിധ സാമൂഹ്യ സംഘടനകൾ, സംസ്കാരങ്ങൾ എന്നിവയ്ക്കിടയിൽ ഐക്യം വളർത്തിയെടുക്കുവാൻ സർക്കാർ നൽകുന്ന സേവനങ്ങൾ പാപ്പാ എടുത്തു പറഞ്ഞു. വൈവിധ്യത്തോടുള്ള ബഹുമാനം, “പൊതുഭവന”ത്തോടുള്ള പ്രതിബദ്ധത, സമാധാന സംസ്ഥാപനത്തിനായുള്ള പ്രോത്സാഹനം എന്നീ മൂന്നു വശങ്ങൾ പാപ്പാ അടിവരയിട്ടു.

വൈവിധ്യത്തോടുള്ള ബഹുമാനം ജനാധിപത്യത്തിലെ ആവശ്യഘടകവും,അത് എപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രം മതേതരമാകുമ്പോൾ, അത് ഐക്യം സൃഷ്ടിക്കുന്നതിന് ഏറെ സംഭാവനകൾ നൽകുന്നുവെന്നും, എന്നാൽ ആ മതേതരത്വം ആശയക്കുഴപ്പങ്ങൾക്ക് ഇടവരുത്താതെ പൊതുനന്മയ്ക്കായും, സേവനത്തിനായും ഉപകരിക്കത്തക്കവിധം ആരോഗ്യകരമാകണമെന്നും പാപ്പാ എടുത്തു പറഞ്ഞു.

അതുപോലെതന്നെ സൃഷ്ടിയുടെ സംരക്ഷണത്തിനായി രാഷ്ട്രം നൽകുന്ന സേവനങ്ങൾ പാപ്പാ അനുസ്മരിച്ചു. സ്നേഹിക്കപ്പെടാനും പരിപാലിക്കാനും നൽകപ്പെട്ട ഒരു ദൈവിക സമ്മാനമാണ് സൃഷ്ടി. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് രാഷ്ട്രം നൽകുന്ന വികസന ആശയങ്ങൾ മാതൃകാപരമാണെന്നും പാപ്പാ പറഞ്ഞു. സൃഷ്ടിയോടുള്ള ആദരവ്, വാസ്തവത്തിൽ, സ്രഷ്ടാവിനോടുള്ള സ് നേഹത്തിന്റെ ഒഴിച്ചുകൂടാനാകാത്ത പ്രതിഫലനമാണെന്നും പാപ്പാ അടിവരയിട്ടു.

തുടർന്ന് കൂട്ടായ്‌മയുടെ ലക്ഷ്യമായ സമാധാനത്തിനായുള്ള പ്രോത്സാഹനവും പാപ്പാ ചൂണ്ടിക്കാണിച്ചു. യുദ്ധത്തെക്കുറിച്ചുള്ള ചർച്ചകളും, പ്രസംഗങ്ങളും ഇന്ന് ഒരു ലൗകികവ്യവഹാര രീതിയായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ നാം സമാധാനത്തെക്കുറിച്ച് സംസാരിക്കണമെന്നും , സമാധാനത്തെക്കുറിച്ച് സ്വപ്നം കാണണമെന്നും, ജനങ്ങളുടെയും ജനങ്ങളുടെയും യഥാർത്ഥ പ്രതീക്ഷകളായ സമാധാനത്തിന്റെ പ്രതീക്ഷകൾക്ക് സർഗ്ഗാത്മകതയും ദൃഢതയും നൽകണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

Latest News

അരികുകളിൽ നിന്നുള്ള പ്രത്യാശ: മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനം

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ 'അരികുകളിൽ' (Peripheries) കഴിയുന്നവരോടുള്ള തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിൽ ചരിത്രപരമായ 11 ദിവസത്തെ അപ്പസ്തോലിക...

ലെയോ പതിനാലാമൻ മാർ പാപ്പയുടെ പുതിയ അപ്പസ്തോലിക യാത്രകൾ

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ...

നോമ്പുകാലം തിരുവചന ശ്രവണത്തിന്റെ സമയം: ലെയോ മാർ പാപ്പ!

മാനസാന്തരത്തിനുള്ള സവിശേഷ സമയമായ നോമ്പുകാലം തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും ഫലപ്രദമാക്കണമെന്നു ലെയോ മാർ പാപ്പ. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ്, ആ വ്യക്തിയുമായി ബന്ധം...

അസാധാരണ കൺസിസ്റ്ററിയിൽ ഒത്തുചേർന്ന് പരിശുദ്ധ പിതാവും കർദ്ദിനാൾ സംഘവും

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ കൺസിസ്റ്ററിയിൽ. ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ, സഭാപരമായ രേഖകൾ,...

പ്രത്യാശയുടെ ജൂബിലിവർഷം സമാപിക്കുന്നു

റോംo: 2025 ലെ പ്രത്യാശയുടെ ജൂബിലിവർഷത്തിനു സമാപനംകുറിച്ച്, റോമിലെ നാല് പ്രധാന പേപ്പൽ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടച്ചുതുടങ്ങി. ഇതിനായുള്ള സമയക്രമം വത്തിക്കാൻ പുറത്തിറക്കി. ജൂബിലി...