വിനീത ഹൃദയങ്ങൾ രക്ഷയുടെ സന്തോഷം പങ്കുവയ്ക്കും: മാർ ജോസ് പുളിക്കൽ

Published on

കാഞ്ഞിരപ്പള്ളി: എളിമയുള്ള ഹൃദയങ്ങൾ സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. വിനയത്തിൻ്റെ മാതൃക കാട്ടിയ ഈശോ മിശിഹായെ അനുകരിക്കുന്നവർക്കാണ് ചുറ്റുമുള്ളവരെ രക്ഷയിലേക്ക് നയിക്കാനാകുന്നത്. സ്വാർത്ഥതയുടെ സംസ്കാരം കുടുംബത്തിലും സമൂഹത്തിലും അധിനിവേശത്തിനും അക്രമത്തിനും ആഹ്വാനം ചെയ്യുകയും മറ്റാർക്കും ഇടം കൊടുക്കാതിരിക്കുകയും ചെയ്യും. എന്നാൽ, എളിമയുടെ മാതൃക സകലരെയും സമാധനത്തിലേക്കും രക്ഷയിലേക്കും നയിക്കുമെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് സ് കത്തീദ്രലിൽ നടത്തപ്പെട്ട ഓശന തിരുക്കർമ്മങ്ങളുടെ മദ്ധ്യേ സന്ദേശം നല്കുകയായിരുന്നു.വിശുദ്ധ വാരാചരണത്തിന്റെ ചൈതന്യത്തിൽ തീക്ഷ്ണമായ പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ദിനങ്ങളാ ചരിക്കണമെന്നും മാർ ജോസ് പുളിക്കൽ ആഹ്വാനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാത്യു അറയ്ക്കൽ അണക്കര സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ ഓശാന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. അണക്കര ഫൊറോന വികാരി ഫാ. ജേക്കബ് പീടികയിൽ , ഫാ. തോമസ് പരിന്തിരിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.

കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഗ്രോട്ടോയിലാരംഭിച്ച തിരുക്കർമ്മങ്ങള തുടർന്ന് കത്തീദ്രൽ പള്ളിയിലേക്ക് നടത്തപ്പെട്ട പ്രദക്ഷിണത്തിൽ ഓശാന വിളികളുമായി വിശ്വാസി സമൂഹം പങ്കുചേർന്നു. ഓശാന തിരുക്കർമ്മങ്ങളിൽ കത്തീദ്രൽ വികാരി ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, ഫാ. ജോർജ് കുഴിപ്പള്ളിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

Latest News

മാർ ജോസ് പുളിക്കൽ ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ അംഗം

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ കാറ്റെക്കെറ്റിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവിനെ അന്താരാഷ്ട്ര കാറ്റെക്കെറ്റിക്കൽ കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍...