ദൈവവിളിക്കുവേണ്ടിയുള്ള ആഗോളപ്രാർത്ഥനാദിനമായി ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി സഭയിൽ ആചരിക്കുന്നു. തദവസരത്തിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിൽ, ക്രൈസ്തവ ജീവിതത്തിൽ ദൈവത്തിന്റെ വിളി ശ്രവിക്കുവാനും, അവന്റെ വാക്കുകളെ പരിഗണിച്ചുകൊണ്ട്, അവൻ്റെ സ്നേഹത്തിൻ്റെ പദ്ധതിയിൽ പങ്കുചേരാനുള്ള ഓരോ വിശ്വാസിയുടെയും കടമയെ അടിവരയിടുന്നു. ഈ ആഗോള പ്രാർത്ഥനാദിനത്തെ മുൻനിർത്തി മാർച്ചുമാസം ഇരുപത്തിയൊന്നാം തീയതി, ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ x ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു. സന്ദേശത്തിൽ സമാധാനത്തിന്റെ വക്താക്കളാകുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ, നമുക്ക് ഓരോരുത്തർക്കും നമ്മുടെ ജീവിതത്തിന്റെ ലാളിത്യത്തിലും, ജീവിതാവസ്ഥകളിലും പ്രത്യാശയുടെയും സമാധാനത്തിൻ്റെയും വിത്തുകൾ വിതയ്ക്കാൻ കഴിയും.”
IT: Ciascuno di noi, nel suo piccolo, nel suo stato di vita può essere, con l’aiuto dello Spirito Santo, seminatore di speranza e di pace. https://www.vatican.va/content/francesco/it/messages/vocations/documents/20240421-messaggio-61-gm-vocazioni.html
EN: With the help of the Holy Spirit, each of us can sow seeds of hope and peace, in our own small way and particular state of life. https://www.vatican.va/content/francesco/en/messages/vocations/documents/20240421-messaggio-61-gm-vocazioni.html
പരിശുദ്ധ പിതാവിന്റെ സന്ദേശം ഉൾക്കൊള്ളുന്ന വത്തിക്കാൻ ഔദ്യോഗിക വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകളോടു കൂടി ചേർത്തു പങ്കുവയ്ക്കപ്പെട്ട സന്ദേശം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, അറബ് തുടങ്ങിയ ഭാഷകളിൽ വിവർത്തനം നടത്തിയിട്ടുണ്ട്.



