പൂഞ്ഞാർ സംഭവം: സാമൂഹിക സമാധാനം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമം – കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ

Published on

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ സെന്റ് മേരീസ് പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ആരാധന തടസ്സപ്പെടുത്തുകയും വൈദികനെ അപായപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്ത സംഭവം ഉത്കണ്ഠയുളവാക്കുന്നതാണെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ. സാമൂഹിക – വിശ്വാസ ജീവിതത്തിന് അസ്വസ്ഥത സൃഷ്ടിക്കുകയും സംഘബലത്തിൽ മറ്റുള്ളവരെ ഭയപ്പെടുത്തി വരുതിക്കു നിർത്തുവാൻ ശ്രമിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധ വിഭാഗങ്ങളെ നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം.

വിശ്വാസ സമൂഹത്തെ ഭയപ്പെടുത്തുന്നതിനും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും സംഘടിതവും ബോധപൂർവവുമായ ശ്രമങ്ങൾ ആവർത്തിച്ചുണ്ടാകുന്ന പശ്ചാത്തലത്തിൽ വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് അക്രമ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വ്യക്തികളെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതുണ്ട്. നിയമവ്യവസ്ഥയെയും പൗരാവകാശങ്ങളും വെല്ലുവിളിച്ച് ഭീകരത സൃഷ്ടിക്കുന്ന വിഭാഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്നതിന് ബന്ധപ്പെട്ട ഭരണ സംവിധാനങ്ങളിൽ നിന്നും സത്വര നടപടികൾ വേഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .

പൂഞ്ഞാർ പള്ളിയിലുണ്ടായ അനിഷ്ടസംഭവങ്ങളെ ശക്തമായി അപലപിക്കുന്നതോടൊപ്പം ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് പോലീസ് ഭരണകൂട സംവിധാനങ്ങൾ ജാഗ്രതപാലിക്കണമെന്നും രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു, രൂപതയിലെ വിവിധ സംഘടനകളുടെ രൂപതാതല ഭാരവാഹികൾ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Latest News

മാർ ജോസ് പുളിക്കൽ ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ അംഗം

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ കാറ്റെക്കെറ്റിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവിനെ അന്താരാഷ്ട്ര കാറ്റെക്കെറ്റിക്കൽ കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍...