ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റി വയ്ക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

Published on

കാക്കനാട്: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കേരള, എം.ജി., കാലിക്കറ്റ്‌ സർവകലാശാല വൈസ് ചാൻസലർമാർക്ക് കത്ത് നൽകി.

ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ മൂന്ന് ദുക്റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യൻ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവർത്തിദിവസമാക്കുകയും ചെയ്യുന്നു. എന്നാൽ ഈ വരുന്ന ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ കോഴ്സുകളുടെ പരീക്ഷകൾ നടത്തുന്നതിന് കേരളത്തിലെ യൂണിവേഴ്സിറ്റികൾ ടൈം ടേബിൾ പുറപ്പെടുവിച്ചിരിക്കുകയാണ്. അന്നേ ദിവസം ക്രിസ്ത്യൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതി നിഷേധവുമാണ്. ഈ സാഹചര്യത്തിൽ ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി മറ്റൊരു ദിവസത്തേയ്ക്ക് ക്രമീകരിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.

Latest News

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പിന് ‘മൈക്രോ മൈനോരിറ്റി’ പദവി അനിവാര്യം!

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു സീറോമലബാർ സഭ ആസ്ഥാനം സന്ദർശിച്ചപ്പോൾ, കേരളത്തിലെ ക്രൈസ്തവ സമൂഹം ദീർഘകാലമായി ഉന്നയിക്കുന്ന 'മൈക്രോ മൈനോരിറ്റി' (Micro-Minority) പദവി...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി മേജര്‍ ആര്‍ച്ചുബിഷപ്പ് കൂടിക്കാഴ്ച നടത്തി

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്, പരിശുദ്ധ പിതാവു ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി 2025 ഡിസംബര്‍ 15 നു രാവിലെ 10 മണിക്കു...

ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റി വയ്ക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കാക്കനാട്: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസസ്ഥാ പനങ്ങളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കേരള,...

കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോമലബാർ സഭ

പ്രസ്താവന  കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോമലബാർ സഭ  ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഭാരതത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുകയാണ്. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധികളായി ശ്രീ. സുരേഷ് ഗോപിയും...