നിലയ്ക്കൽ തീർത്ഥാടനം നടത്തി

Published on

കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ  27-ാമത് നിലയ്ക്കൽ തീർത്ഥാടനം ജനുവരി 26 വെള്ളിയാഴ്ച നടന്നു. തുലാപ്പള്ളി മാർത്തോമാശ്ലീഹാ പള്ളിയിൽ രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ തീർത്ഥാടന സന്ദേശം നൽകി. തുടർന്ന് രൂപതയിലെ നവവൈദികർ ദിവ്യബലി അർപ്പിച്ചു. ഫാ.എബ്രഹാം വെള്ളാപ്പള്ളി മുഖ്യകാർമികനായിരുന്നു. നവവൈദികർക്കുള്ള രൂപതാ മിഷൻ ലീഗിന്റെ ഉപഹാരം രൂപത ഭാരവാഹികൾ കൈമാറി. തുടർന്ന് തീർത്ഥാടകർ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വന്ദിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം ആങ്ങമൂഴിയിൽ നിന്ന് നിലയ്ക്കൽ എക്യുമെനിക്കൽ പള്ളിയിലേക്ക് നടന്ന വിശ്വാസപ്രഘോഷണ ജപമാല റാലി തുലാപ്പള്ളി ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട് ഫ്ലാഗ് ഓഫ് ചെയ്യ്തു. മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് മാത്യു മരങ്ങാട്ട് പതാക ഏറ്റുവാങ്ങി. ജപമാല റാലി എക്യുമെനിക്കൽ പള്ളിയിലെത്തിയപ്പോൾ നടന്ന സമാപന ശുശ്രൂഷകൾക്ക് അഡ്മിനിസ്ട്രേറ്റർ ഫാ. ബാബു മൈക്കിൾ OlC നേതൃത്വം നൽകി. മിഷൻലീഗ് രൂപത ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി തുണ്ടത്തിൽ കൃതജ്ഞത പ്രകാശനം നടത്തി.

കാഞ്ഞിരപ്പള്ളി രൂപതയിലെ എല്ലാ ഇടവകകളിലും നിന്നുള്ള മിഷൻ ലീഗ് അംഗങ്ങളായ ഏഴാം ക്ലാസ് വിദ്യാർത്ഥികളും ഭാരവാഹികളും ആണ് തീർത്ഥാടനത്തിൽ പങ്കെടുത്തത്. തുലാപ്പള്ളി ഇടവക അംഗങ്ങളും മിഷൻ ലീഗിന്റെ രൂപത, ഫൊറോനാ ഭാരവാഹികളും തീർത്ഥാടനത്തിന് നേതൃത്വം നൽകി.

Latest News

മാർ ജോസ് പുളിക്കൽ ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ അംഗം

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ കാറ്റെക്കെറ്റിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവിനെ അന്താരാഷ്ട്ര കാറ്റെക്കെറ്റിക്കൽ കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍...