മാർ തോമസ് ഇലവനാൽ പിതാവിന് സീറോമലബാർസഭയുടെ ‘പൗരസ്ത്യരത്നം’ അവാർഡ്

Published on

കാക്കനാട്: സീറോമലബാർ സഭയുടെ “പൗരസ്ത്യരത്നം 2026” അവാർഡിന് കല്യാൺ രൂപത മുൻ മെത്രാനും ദീർഘനാൾ സഭയുടെ ആരാധനക്രമ കമ്മീഷൻ ചെയർമാനുമായിരുന്ന മാർ തോമസ് ഇലവനാൽ അർഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയിൽ മികച്ച സംഭാവനകൾ നൽകുന്ന സഭാംഗങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ഉന്നത പുരസ്കാരമാണിത്. തലശ്ശേരി അതിരൂപതാ അംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ ദീർഘകാല ആരാധനക്രമ പ്രൊഫസറുമായിരുന്ന റവ. ഡോ. തോമസ് മണ്ണൂരാംപറമ്പിലാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്.

സഭയുടെ തനതായ ആരാധനക്രമ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും, ആരാധനക്രമത്തെ സംബന്ധിച്ച് ദൈവജനത്തിനിടയിൽ ആഴമേറിയ അവബോധം വളർത്തുന്നതിലും മാർ തോമസ് ഇലവനാൽ നൽകിയ അമൂല്യമായ സംഭാവനകളെ അവാർഡ് നിർണ്ണയ കമ്മിറ്റി പ്രത്യേകം വിലയിരുത്തി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ആരാധനക്രമ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കമ്മീഷൻ എപ്പിസ്കോപ്പൽ അംഗങ്ങളായ ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസഫ് കൊടക്കല്ലിൽ, സീറോമലബാർ സഭ കൂരിയ ചാൻസലർ ഫാ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ, ആരാധനക്രമ കമ്മീഷൻ സെക്രട്ടറി ഫാ. ജിഫി മേക്കാട്ടുകുളം എന്നിവരടങ്ങുന്ന അവാർഡ് നിർണ്ണയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

2026 ഓഗസ്റ്റ് മാസത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കാനിരിക്കുന്ന സീറോമലബാർ സഭയുടെ മെത്രാൻ സിനഡിന്റെ സമാപന സമ്മേളനത്തിൽ വെച്ച് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ തോമസ് ഇലവനാൽ പിതാവിന് പുരസ്കാരം സമ്മാനിക്കും.

Latest News

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് റോമിൽ: ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കും.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ 23 വരെ തിയതികളിൽ റോമിൽ വച്ച് നടക്കും. പരിശുദ്ധ ലെയോ മാർപാപ്പ ഈ സമ്മേളനത്തിൽ പ്രത്യേകമായി...

രക്തസാക്ഷികളുടെ വിശ്വാസസാക്ഷ്യം പ്രത്യയശാസ്ത്രമല്ല, ദൈനംദിന ജീവിതത്തിൽ ജീവിച്ച വിശ്വാസം: ലെയോ പതിനാലാമൻ പാപ്പാ.

റോം: സുവിശേഷത്തിനുവേണ്ടി ജീവൻ സമർപ്പിച്ച രക്തസാക്ഷികളുടെ വിശ്വാസസാക്ഷ്യം ഒരു പ്രത്യയശാസ്ത്രമല്ലെന്നും, മറിച്ച് ദൈനംദിന ജീവിതത്തിൽ ജീവിച്ച വിശ്വാസത്തിന്റെ സാക്ഷ്യമാണെന്നും ലെയോ പതിനാലാമൻ പാപ്പാ. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള...

സീറോമലബാർസഭയിൽ മിഷൻ മാസാചരണത്തിന് തുടക്കം.

കാക്കനാട് : സീറോമലബാർസഭയിൽ 2026 മുതൽ ഒക്ടോബർ മാസം മുഴുവൻ ആചരിക്കുന്ന മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിച്ചു....

മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബർ 2ന്

കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം 2026 ഒക്ടോബർ 2 വെള്ളിയാഴ്ച കോട്ടയം ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ...

കത്തനാർ ക്രിക്കറ്റ് ലീഗ് കിരീടം ഏകം എറണാകുളത്തിന്.

ചങ്ങനാശേരി : ചങ്ങനാശേരി അതിരൂപതയിലെ വൈദികർ ചേർന്ന് രൂപീകരിച്ച കത്തനാർ ക്രിക്കറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ കേരളാ കത്തനാർ ക്രിക്കറ്റ് ലീഗിൽ ഏറണാകുളം അങ്കമാലി...