മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ സപ്തതി ആഘോഷിച്ചു.

Published on

കാക്കനാട്: സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങൾ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രശസ്ത മ്യൂസിക് ബാൻഡ് ‘ക്യാൻഡിൽസ് ബാൻഡിന്റെ’ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ സഭാ ചാൻസലർ റവ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ സ്വാഗതം ആശംസിച്ചു.

മേജർ ആർച്ച്ബിഷപ്പ് എമിരറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കാൽഡിയൻ സിറിയൻ സഭയുടെ മെത്രാപ്പോലീത്ത ഔഗിൻ മാർ കുര്യാക്കോസ്, സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, സി.എം.ഐ പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ, തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഉഷ തുടങ്ങിയവർ സഭയുടെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പിതാവിന് സപ്തതി ആശംസകൾ നേർന്നു സംസാരിച്ചു. ആർച്ച്ബിഷപ്പുമാരായ മാർ തോമസ് തറയിൽ, മാർ ആൻഡ്രൂസ് താഴത്ത് , ബിഷപ്പുമാരായ മാർ ടോണി നീലങ്കാവിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ റൈറ്റ് റവ. ആന്റണി വാലുങ്കൽ, യോഹന്നാൻ മാർ തിയോഡോഷിയസ്, എന്നിവരും ശ്രീ ഹൈബി ഈഡൻ എം.പി., എം. എൽഎമാരായ ശ്രീ റോജി എം. ജോൺ, ടി. ജെ. വിനോദ് തുടങ്ങിയരും ചടങ്ങിൽ പങ്കെടുത്തു. അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ ജീവിതത്തെയും ശുശ്രൂഷകളെയും ആസ്പദമാക്കി തയ്യാറാക്കിയ “വാക്കുകൾകൊണ്ട് ഹൃദയത്തെ തൊടുന്നൊരാൾ” എന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.

മറുപടി പ്രസംഗം നടത്തിയ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, തനിക്ക് ലഭിച്ച സ്നേഹാദരങ്ങൾക്കും, ദൈവാനുഗ്രഹങ്ങൾക്കും സഭാംഗങ്ങളുടെ പ്രാർത്ഥനയ്ക്കും നന്ദി അറിയിച്ചു. തുടർന്ന് ഏപ്രിൽ 24 നു നാമഹേതുക തിരുനാൾ ആചരിക്കുന്ന അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനും, അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടം പിതാവിനും മറ്റു ജോർജ് നാമധാരികൾക്കും ആശംസകൾ അർപ്പിച്ചു. ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ നന്ദി രേഖപ്പെടുത്തി.

Latest News

ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ഗ്രി​​​​​ഗ​​​​​റി കാരോട്ടേംബ്രേലിനു യാത്രാമൊഴി

രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട്: ഗു​​​​​​​​​ജ​​​​​​​​​റാ​​​​​​​​​ത്തി​​​​​​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സീ​​​​​​​​​റോ​​​​​​​​​മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ രൂ​​​​​​​​​പ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ മു​​​​​​​​​ന്‍ ബി​​​​​​​​​ഷ​​​​​​​​​പ് മാ​​​​​​​​​ര്‍ ഗ്രി​​​​​​​​​ഗ​​​​​​​​​റി ക​​​​രോ​​​​ട്ടെ​​​​മ്പ്രേ​​​​ൽ സി​​​​​​​​​എം​​​​​​​​​ഐ​​​​ക്കു (93) യാ​​​​ത്രാ​​​​മൊ​​​​ഴി. ഇ​​​​ന്ന​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സേ​​​​​​​​​ക്ര​​​​​​​​​ഡ് ഹാ​​​​​​​​​ര്‍ട്ട് ക​​​​​​​​​ത്തീ​​​​ഡ്ര​​​​ലി​​​​​​​​​ൽ (പ്രേം...

കത്തോലിക്ക കോൺഗ്രസ് പ്രഥമ നാഷണൽ കോൺഫറൻസ് മുംബൈയിൽ.

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ വച്ച് ഓഗസ്റ്റ് 1,2 തിയതികളിൽ നടക്കുന്നു.108 വർഷത്തെ സുദീർഘമായ...

മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറി: മാർ റാഫേൽ തട്ടിൽ

കാക്കനാട് : രാജ്കോട്ട് രൂപതയുടെ കാലം ചെയ്ത മുൻ ബിഷപ്പ് അഭിവന്ദ്യ മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറിയായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...

സ്വാഗതം, നന്ദി.

കാക്കനാട്: സീറോമലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ റേഡിയോ 90...

ലോകകപ്പ് വേദിയിൽ ശ്രദ്ധേയമായി ഇവാൻ ബാർട്ടന്റെ വിശ്വാസസാക്ഷ്യം!

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട സ്പെയിൻ - ഫ്രാൻസ് ഫിഫ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിനിടെ ഫുട്‌ബോൾ പ്രേമികളുടെ കണ്ണ് ഉടക്കിയത് കളിക്കളത്തിലെ മറ്റൊരു അപൂർവ്വ ദൃശ്യത്തിലായിരുന്നു. ആ...