ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നവർ ചരിത്രം മറക്കരുത്: സിബിസിഐ ലെയ്റ്റി കൗൺസിൽ

Published on

ഒ​​​രു ജ​​​ന​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വി​​​ക്കാ​​​ന്‍​വേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ടം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ന്‍ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മാ​​ത്രം സ​​​മ​​​ര​​​മാ​​​യി ദു​​​ര്‍​വ്യാ​​​ഖ്യാ​​​നം ചെ​​​യ്യാ​​​ന്‍ ആ​​​രും ശ്ര​​​മി​​​ക്ക​​​ണ്ട. ക​​​ട​​​ലോ​​​ര​​​മ​​​ക്ക​​​ളു​​​ടെ നി​​​ല​​​നി​​​ൽ​​പ്പി​​നാ​​​യു​​​ള്ള ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യ ജ​​​ന​​​കീ​​​യ മു​​​ന്നേ​​​റ്റ​​​മാ​​​ണ് വി​​​ഴി​​​ഞ്ഞ​​​ത്ത് ന​​​ട​​​ക്കു​​​ന്ന​​​ത്.

ക​​​ട​​​ലോ​​​ര​​​ജ​​​ന​​​ത​​​യു​​​ടെ പ്ര​​​ക്ഷോ​​​ഭം വി​​​ക​​​സ​​​ന​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്നു​​​വെ​​​ന്ന് ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​വ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തെ ക​​​ഴി​​​ഞ്ഞ നാ​​​ളു​​​ക​​​ളി​​​ല്‍ കു​​​രു​​​തി​​​കൊ​​​ടു​​​ത്ത​​​വ​​​രും നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വ്യ​​​വ​​​സാ​​​യ​​​ശാ​​​ല​​​ക​​​ള്‍ പൂ​​​ട്ടി​​​ച്ച​​​വ​​​രും ആ​​ണെ​​ന്ന് അ​​​ന്വേ​​​ഷി​​​ച്ച​​​റി​​​യ​​​ണം.

വി​​​ഴി​​​ഞ്ഞ​​​ത്തെ സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ളും സം​​​ഘ​​​ട്ട​​​ന​​​ങ്ങ​​​ളും ജു​​​ഡീ​​​ഷ​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ മ​​​ടി​​​ക്കു​​​ന്ന​​​തെ​​​ന്തി​​നാ​​ണ്? കൂ​​​ടു​​​ത​​​ല്‍ സ​​​ങ്കീ​​​ര്‍​ണ​​​ത​​​ക​​​ള്‍ സൃ​​​ഷ്ടി​​​ച്ചും കോ​​​ട​​​തി വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും കേ​​​ന്ദ്ര​​​സേ​​​ന​​​യെ വി​​​ന്യ​​​സി​​​പ്പി​​​ച്ചും വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും ഒ​​​ളി​​​ച്ചോ​​​ടാ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മി​​​ക്ക​​​രു​​​ത്.

മാ​​​ന്യ​​​മാ​​​യ പു​​​ന​​​ര​​​ധി​​​വാ​​​സപ്ര​​​ക്രി​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്ക് ശ്ര​​​മി​​​ക്കാ​​​തെ​​​യും തീ​​​ര​​​ദേ​​​ശ​​​ജ​​​ന​​​ത​​​യ്ക്ക് ജീ​​​വി​​​ത​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന സ​​​ത്വ​​​ര​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​തെ​​​യും അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ ആ​​​യു​​​ധ​​​മെ​​​ടു​​​ത്ത് ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളെ അ​​​ടി​​​ച്ച​​​മ​​​ര്‍​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് അ​​​വി​​​വേ​​​ക​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റ്

ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ...

സിബിസിഐ സമ്മേളനം ബംഗളുരുവിൽ ആരംഭിച്ചു

ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്‌ച ബംഗളൂരുവിൽ ആരംഭിച്ചു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്‌ച നീളുന്ന സമ്മേളനത്തിൽ...

റവ. ഡോ. മാത്യു കോയിക്കല്‍ സിബിസിഐ യുടെ പുതിയ ഡെപ്യൂട്ടി സ്രെകട്ടറി

ബംഗളൂരു; ബാംഗളൂര്‍ സെന്റ് ജോണ്‍സില്‍ കൂടിയ സിബിസിഐ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ഡല്‍ഹി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരി OM. ഡോ. മാത്യു കോയിക്കലിനെ സിബിസിഐ യുടെ പുതിയ...

ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: സിബിസിഐ (കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ) അധ്യക്ഷനായി ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക...

പരിശുദ്ധ കുർബാനയർപ്പണത്തോടെ സിബിസിഐ യുടെ 36 മത് പൊതു സമ്മേളനത്തിന് തുടക്കമായി

സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തോടെ ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ 36 മത് പൊതുസമ്മേളനത്തിന് തുടക്കമായി.  ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ്...