ജീവസമൃദ്ധിയുടെ നൂറാമത്തെ കുടുംബത്തിന് പ്രോത്സാഹനത്തുക കൈമാറി

Published on

പാലാ: ജീവസമൃദ്ധി പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറാമത്തെ കുടുംബത്തിന് പാലാ രൂപതാ ആസ്ഥാനത്തുവെച്ച് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും ചേർന്ന് പ്രോത്സാഹനമായി പതിനായിരം രൂപ കൈമാറി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കൂടുതൽ മക്കളുള്ള ക്രിസ്ത്യൻ കുടുംബങ്ങളെ സഹായിക്കാൻ പാലാ രൂപതയിലെ അല്മായരുടെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ജീവസമൃദ്ധി. ഒരു കുടുംബത്തിലെ നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോട് അനുബന്ധിച്ച് പ്രോത്സാഹനമായി പതിനായിരം രൂപ നൽകുന്നതാണ് പദ്ധതി. ദൈവം നൽകുന്ന ജീവൻ പരിപോഷിപ്പിക്കപ്പെടുന്നതിനും വലിയ കുടുംബങ്ങൾ ഉണ്ടാകുന്നതിനും ജീവസമൃദ്ധി പദ്ധതി കാരണമാകട്ടെയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ആശംസിച്ചു. ആധുനിക സമൂഹത്തിൽ ചെറിയ കുടുംബങ്ങളായി തങ്ങളിലേക്കുതന്നെ ചുരുങ്ങുന്ന സ്വാർത്ഥതയുള്ള ജീവിതരീതിയിൽനിന്നും വലിയ കുടുംബങ്ങളുടെ മാഹാത്മ്യം മനസിലാക്കി കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ ഇത്തരം പദ്ധതികൾ സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നമ്മുടെ സമുദായത്തിന്റെ വളർച്ചയ്ക്ക് ഗുണകരമായ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ജീവസമൃദ്ധി പ്രവർത്തകരെ മേജർ ആർച്ച്ബിഷപ് അഭിനന്ദിച്ചു. സീറോമലബാർസഭയുടെ  പി.ആർ.ഒ.യും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. ആന്റണി വടക്കേകര വി.സി., പാലാ രൂപതയുടെ കൂരിയാ അംഗങ്ങൾ, ജീവസമൃദ്ധി പദ്ധതി കോർഡിനേറ്റർമാരായ ജോജി കോലഞ്ചേരി, ഫാ. അരുൺ, പദ്ധതിയോട് സഹകരിക്കുന്ന മറ്റ് വ്യക്തികൾ എന്നിവരും സന്നിഹിതരായിരുന്നു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

പാലാ രൂപത സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM-KCYM) സുവർണ്ണജൂബിലി സമാപനാഘോഷം നടത്തി

പാലാ: SMYM-KCYM സംഘടന രൂപതയിൽ സ്ഥാപിതമായതിന്റെ സുവർണ്ണജൂബിലി സമാപനാഘോഷം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് സഭയുടെ ശക്തി, അവരാണ് സഭയെ...

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികം ആഘോഷിച്ചു

പാലാ: ക്രൈസ്തവ കാരുണ്യം അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വളർച്ചയുടെ മുഖ്യ കാരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യൽ...

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം: 14 പേർക്ക് സിവിൽ സർവീസ്

പാലാ: 2023ലെ യുപിഎസ്‌സി പരീക്ഷയിൽ 14 പേരെ സിവിൽ സർവീസിൽ എത്തിച്ച് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് മികച്ച നേട്ടം കരസ്ഥമാക്കി. 179-ാം റാങ്ക് കരസ്ഥമാക്കിയ...